DCBOOKS
Malayalam News Literature Website

കെഎല്‍എഫ് ബുക്ക്‌ഷോപ്പ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് പാവമണി റോഡിലെ കൊറോണേഷന്‍ തിയറ്ററിൽ ആരംഭിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ബുക്ക്‌ഷോപ്പ്  ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. എസ് ഹരീഷ്, എ പ്രദീപ് കുമാര്‍, എ കെ അബ്ദുള്‍ ഹക്കീം, വി കെ ജോബിഷ്, കെ വി ശശി, ടി ഡി രാമകൃഷ്ണൻ, പി കെ പാറക്കടവ്, രവി ഡിസി, ലിജീഷ് കുമാർ,  എൻ ഇ സുധീർ, കാർട്ടൂണിസ്റ്റ് സുധീർനാഥ്, സ്മിത ജയപ്രകാശ്, സി പി മൂസ, ഷമിന ഹിഷാം, നിവേദിത മാനഴി, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എസ് ഹരീഷിന്റെ ‘ആഗസ്റ്റ് 17’ എന്ന നോവലിനെക്കുറിച്ച് വേദിയിൽ ചർച്ച നടന്നു. നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി സി ബുക്‌സ് സംഘടിപ്പിച്ച  ഡി സി ബുക്‌സ് നോവല്‍ അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയ  നിവേദിത മാനഴിയുടെ ‘അവ്യക്തപ്രകൃതി’, ഷമിന ഹിഷാമിന്റെ ‘ഊദ്’, വിനീഷ് കെ എന്നിന്റെ ‘നിഴൽപ്പോര്’ എന്നീ നോവലുകൾ പ്രകാശനം ചെയ്തു.

സാംസ്‌കാരിക സംവാദങ്ങള്‍ക്ക് സ്ഥിരം ഇടം എന്ന നിലയില്‍ കൂടിയാണ് ഡി സി ബുക്‌സ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകശാല കൊറോണേഷന്‍ തിയറ്ററില്‍ ആരംഭിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി ഒരുക്കിയിട്ടുള്ള പുസ്തകശാലയില്‍ സാംസ്‌കാരിക ചര്‍ച്ചകള്‍, പുസ്തക പ്രകാശനങ്ങള്‍, വായനക്കൂട്ടായ്മകള്‍ എന്നിവ തികച്ചും സൗജന്യമായി സംഘടിപ്പിക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ വായനാഭിരുചികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും നിരവധി പുസ്തകങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രത്യേക ഓഫറുകള്‍ (മെയ് 20 മുതല്‍ ജൂണ്‍ 19 വരെ)

  • കെ എൽ എഫ് ഡെലിഗേറ്റ്സ് ആയിരുന്നവർക്ക് 200 രൂപയുടെ ബുക്ക് വൗച്ചറിനൊപ്പം സൗജന്യ ഡി സി റിവാര്‍ഡ്‌സ് മെമ്പര്‍ഷിപ്പും
  • Buy 3+1 free=4- മൂന്ന് പുസ്തകങ്ങളുടെ വില നല്‍കി സ്വന്തമാക്കാം 4 പുസ്തകങ്ങള്‍
  • കെ എല്‍ എഫ് 2024 സൗജന്യ ഡെലിഗേറ്റ് പാസ്സ് സ്വന്താമാക്കാന്‍ ഒരു സുവര്‍ണ്ണാവസരം

നിബന്ധനകൾ

  1. കോഴിക്കോട് കെഎല്‍എഫ് ബുക്ക്ഷോപ്പില്‍ നിന്നും മെയ് 20 നും ജൂണ്‍ 19നും ഇടയിലുള്ള ദിവസങ്ങളില്‍ 2000 രൂപയ്ക്ക് മുകളില്‍ പുസ്തകങ്ങള്‍ വാങ്ങൂ
  2. തിരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികള്‍ക്ക് അടുത്തവര്‍ഷം നടക്കുന്ന കെഎല്‍എഫ് ഏഴാം പതിപ്പിന്റെ ഡെലിഗേറ്റ് പാസ്സ് സൗജന്യം
  3. കോഴിക്കോട് കെഎല്‍എഫ് ബുക്ക്ഷോപ്പില്‍ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.