കെഎല്‍എഫ് ബുക്ക്‌ഷോപ്പ് ഇന്ന് കോഴിക്കോടിന് സമർപ്പിക്കും
കോഴിക്കോട്ടെ പുസ്തകപ്രേമികള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത, രുചികൊണ്ട് സ്‌നേഹമൂട്ടുന്ന നാട്ടിൽ കെഎല്‍എഫിന്റെ മണ്ണില്‍ ഡി സി ബുക്‌സിനിതാ പുത്തനൊരു പുസ്തകശാല കൂടി. കോഴിക്കോട്ടെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ബുക്ക്‌ഷോപ്പ് മെയ് 20ന് രാവിലെ 10.30ന് ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. പ്രസാധകനും കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ സ്ഥാപകനുമായ രവി ഡിസി, എസ് ഹരീഷ്, എ പ്രദീപ് കുമാര്‍, എ കെ അബ്ദുള്‍ ഹക്കീം, വി കെ ജോബിഷ്, ഷമിന ഹിഷാം, നിവേദിത മാനഴി, വിനീഷ് കെ എന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
തുടർന്ന് എസ് ഹരീഷിന്റെ ‘ആഗസ്റ്റ് 17’ എന്ന നോവലിനെക്കുറിച്ചുള്ള ചർച്ച നടക്കും. നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി സി ബുക്‌സ് സംഘടിപ്പിച്ച ഡി സി ബുക്‌സ് നോവല്‍ അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയ മൂന്ന് നോവലുകൾ വേദിയിൽ വെച്ച് പ്രകാശനം ചെയ്യും. നിവേദിത മാനഴിയുടെ ‘അവ്യക്തപ്രകൃതി’, ഷമിന ഹിഷാമിന്റെ ‘ഊദ്’, വിനീഷ് കെ എന്നിന്റെ ‘നിഴൽപ്പോര്’ എന്നീ രചനകളാണ് പ്രകാശനം ചെയ്യപ്പെടുക.
സാംസ്‌കാരിക സംവാദങ്ങള്‍ക്ക് സ്ഥിരം ഇടം എന്ന നിലയില്‍ കൂടിയാണ് ഡി സി ബുക്‌സ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകശാല കോറണേഷന്‍ തിയറ്ററില്‍ ആരംഭിക്കുന്നത്. രണ്ടു നിലകളിലായി ഒരുക്കിയിട്ടുള്ള പുസ്തകശാലയില്‍ സാംസ്‌കാരിക ചര്‍ച്ചകള്‍, പുസ്തക പ്രകാശനങ്ങള്‍, വായനക്കൂട്ടായ്മകള്‍ എന്നിവ തികച്ചും സൗജന്യമായി സംഘടിപ്പിക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ വായനാഭിരുചികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും നിരവധി പുസ്തകങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രത്യേക ഓഫറുകള്‍ (മെയ് 20 മുതല്‍ ജൂണ്‍ 19 വരെ)
- കെ എൽ എഫ് ഡെലിഗേറ്റ്സ് ആയിരുന്നവർക്ക് 200 രൂപയുടെ ബുക്ക് വൗച്ചറിനൊപ്പം സൗജന്യ ഡി സി റിവാര്‍ഡ്‌സ് മെമ്പര്‍ഷിപ്പും
- Buy 3+1 free=4- മൂന്ന് പുസ്തകങ്ങളുടെ വില നല്‍കി സ്വന്തമാക്കാം 4 പുസ്തകങ്ങള്‍
ഏവർക്കും ഹൃദ്യമായ സ്വാഗതം
Comments are closed.