കെ എല്‍ എഫ് സ്വാഗതസംഘ രൂപീകരണ യോഗം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കെ എല്‍ എഫ് എട്ടാം പതിപ്പിന്റെ രൂപീകരണ യോഗം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന യോഗത്തില്‍ മുന്‍ എം എല്‍ എ എ. പ്രദീപ്കുമാര്‍ അധ്യക്ഷനായി. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ഡി സി ബുക്സ് സിഇഒ രവി ഡിസി, കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, എ. കെ. അബ്ദുള്‍ ഹക്കിം, കെ. ടി. കുഞ്ഞിക്കണ്ണന്‍, എസ്. കെ. സജീഷ് എന്നിവര്‍ പങ്കെടുത്തു.
കെ എല്‍ എഫ് എട്ടാം പതിപ്പ് 2025 ജനുവരി 23, 24. 25, 26 തീയതികളില്‍ സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട് പ്രമുഖര്‍ പങ്കെടുക്കും. മുന്‍ പതിപ്പുകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന പുതുമയേറിയ സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നാന്നൂറിലധികം എഴുത്തുകാര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.