DCBOOKS
Malayalam News Literature Website

KLF 2023 NOVEL PITCHING കെ എല്‍ എഫ് വേദിയില്‍ നടന്നു

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച NOVEL PITCHING-ന്റെ തിരഞ്ഞെടുപ്പ് കെഎല്‍എഫ് 2023-ന്റെ വേദിയില്‍ നടന്നു.  ജനുവരി 11ന്   നടന്ന ചടങ്ങിൽ ഓൺലൈൻ വഴി തിരഞ്ഞെടുക്കപ്പെട്ട ബാബുരാജ് മംഗലത്ത്, ആദർശ്, അംശുലാൽ പൊന്നാറത്ത്, ദീപാ സി കെ, സച്ചിൻ, ഹരികൃഷ്ണൻ, മഹേഷ് മോഹൻ, മുഹമ്മദ് ഷമീർ എന്നിവർ പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തത പുലർത്തിയ അവരുടെ നോവലുകൾ സംഗ്രഹരൂപത്തിൽ അവതരിപ്പിച്ചു.  സമകാലിക പ്രശ്നങ്ങളിലും സാമൂഹികപ്രതിബദ്ധത പുലർത്തിയതുമായ വിവിധ തരത്തിലുള്ള വിഷയങ്ങളിലുമുള്ള കാഴ്ചപ്പാടുകൾ ഇവിടെ ചർച്ചചെയ്യപ്പെട്ടു. നോവൽ രചനയിലുള്ള പുതുതലമുറയുടെ കുതിപ്പിന്റെ അടയാളംകൂടിയായിരുന്നു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ  NOVEL PITCHING.

മലയാള നോവലിന്റെ പുതിയ ദിശാമാറ്റത്തിനുള്ള ആർജവവും മുന്നൊരുക്കവും പ്രകടമായ NOVEL PITCHING-ൽ പ്രശസ്ത നോവലിസ്റ്റായ രാജേന്ദ്രൻ എടത്തുംകര, പച്ചക്കുതിര എഡിറ്റർ ജയ്ദേവ്  കെ വി, ഡി സി ബുക്സ് പബ്ലിക്കേഷൻ മാനേജർ എ വി ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

Comments are closed.