കായികകേരളത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍
കായികകേരളത്തിന്റെ ചരിത്രവും പ്രസക്തിയും പരിശോധിക്കുന്ന പ്രത്യേക സെഷനുകള്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഒരുങ്ങുന്നു. കേരളകായികരംഗത്തെ പ്രമുഖരാണ് വിവിധ സെഷനുകളില്‍ പങ്കെടുക്കാനെത്തുന്നത്.
കേരളം പന്തുകളിച്ചപ്പോള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ കേരളത്തിന്റെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരങ്ങള്‍ പങ്കെടുക്കുന്നു. കാല്‍പ്പന്തുകളിയില്‍ കേരളത്തിന്റെ ആവേശമായിരുന്ന ഐ.എം.വിജയന്‍, സി വി പാപ്പച്ചന്‍ എന്നിവര്‍ പങ്കെടുക്കുന്നു. കമാല്‍ വരദൂര്‍ ആയിരിക്കും ഈ സംവാദത്തിലെ മോഡറേറ്റര്‍.
കായിക കേരളം പിന്നോട്ടോ മുന്നോട്ടോ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ കേരളത്തിന്റെ അഭിമാന താരങ്ങളായിരുന്ന ഷൈനി വിത്സണ്‍, എം.ഡി.വത്സമ്മ, സുഭാഷ് ജോര്‍ജ് എന്നിവര്‍ പങ്കെടുക്കുന്നു. സനില്‍ പി. തോമസായിരിക്കും മോഡറേറ്റര്‍.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.