#KLF 2019 മലയാള നോവല്‍ ലോകഭൂപടത്തില്‍; സംവാദം ജനുവരി 12ന്
സജീവമായ സാഹിത്യ ചര്‍ച്ചകള്‍ക്കുള്ള വേദിയാവുകയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019. തുറന്ന സംവാദങ്ങള്‍ക്കും ക്രിയാത്മകമായ ചിന്തകള്‍ക്കും വഴിതെളിച്ച് സാഹിത്യരംഗത്തെ പ്രമുഖര്‍ ഈ സാഹിത്യോത്സവത്തില്‍ ശ്രദ്ധേയസാന്നിദ്ധ്യമാകുന്നു.
മലയാള നോവല്‍ ലോകഭൂപടത്തില്‍ എന്ന വിഷയത്തില്‍ ജനുവരി 12-ന് നടക്കുന്ന സംവാദത്തില്‍ സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരായ ബെന്യാമിന്‍, ടി.ഡി രാമകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുന്നു. എം നന്ദകുമാറാണ് മോഡറേറ്റര്‍.
കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ നിരവധി പ്രഗത്ഭരായ എഴുത്തുകാരും ചിന്തകരും ഈ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നു.
കാലിക വിഷയങ്ങളും സാഹിത്യവും കലയും എല്ലാം ചര്‍ച്ചയാകുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Comments are closed.