DCBOOKS
Malayalam News Literature Website

മൂന്നാമത്  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; രജിസ്‌ട്രേഷന്‍ ഡിസംബര്‍ 10 ന് ആരംഭിക്കും

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ലോകത്തിലെ മികച്ച എഴുത്തുകാരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് 2018 ഫെബ്രുവരി 8 മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ നടത്തുന്ന മൂന്നാമത്  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 10 ന് ആരംഭിക്കും.

ഡി സി കിഴക്കെമുറി  ഫൗണ്ടേഷന്‍ കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും സഹകരണത്തോടെ കോഴിക്കോട് ബീച്ചിലാണ്  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയൊരുക്കുന്നത്. രണ്ടാം പതിപ്പില്‍ നിന്നും ഘടനയിലും ഉള്ളടക്കത്തിലും പുതുമനിറഞ്ഞ സാഹിത്യോത്സവമാണ് ആസൂത്രണം ചെയ്യുന്നത്. സച്ചിദാനന്ദന്‍ ആണ് മൂന്നാം പതിപ്പിനും നേതൃത്വം വഹിക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന അസഹിഷ്ണുതയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മുഖ്യപ്രമേയം. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള ശബ്ദങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

5 വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ മൂന്നൂറോളം എഴുത്തുകാര്‍ പങ്കെടുക്കുന്നുണ്ട്. അതിഥി രാജ്യം എന്ന നിലയില്‍ അയര്‍ലണ്ടില്‍ നിന്ന് ഒട്ടേറെ എഴുത്തുകാരും കലാകാരന്മാരും പ്രത്യേകവിഭാഗമായിത്തന്നെ പങ്കെടുക്കും.

പ്രശസ്തചരിത്രകാരി റൊമില ഥാപര്‍, ദലിത് ചിന്തകന്‍ കാഞ്ച ഐലയ്യ, സാമൂഹ്യമനഃശ്ശാസ്ത്രജ്ഞന്‍ ആശിഷ് നന്ദി, ഫ്രാങ്ക് ഫര്‍ട്ട് ബുക്ക് ഫെയര്‍ സി ഇ ഒ ജര്‍ഗന്‍ ബൂസ്, ദേശീയ മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, സാഗരിക ഘോഷ്, വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തകനായ കനയ്യ കുമാര്‍ തുടങ്ങി നിരവധി പേര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ക്യുറേറ്റര്‍.

കൂടുല്‍ വാര്‍ത്തകള്‍ക്ക്; http://www.keralaliteraturefestival.com/  ; www.dcbooks.com

Comments are closed.