ഇന്ത്യയെന്ന മതേതരരാഷ്ട്രം ഇപ്പോള്‍ മതരാഷ്ട്രത്തിന്റെ പാതയില്‍: എം.എന്‍ കാരശ്ശേരി
2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീബുദ്ധനോട് ഒരിക്കല്‍ ദൈവമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നായിരുന്നു മറുപടി. പിന്നീട് വേറൊരു അവസരത്തില്‍ ചോദിച്ചപ്പോള്‍ പറഞ്ഞു എന്റെ ആധി ദൈവത്തിന്റെ നിഗൂഢതയെപ്പറ്റിയല്ല, പകരം മനുഷ്യന്റെ ദുരിതങ്ങളെപ്പറ്റിയാണ്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതയ്ക്കുന്നത് ദൈവത്തിന്റെ ഈ നിഗൂഢതയാണ്. ഇന്ത്യയിലെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് ഈ ദൈവതുല്യരായിക്കരുതുന്ന തത്വചിന്തകരാണ്. അതിപ്പോള്‍ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ഏതു വഴിയ്കുമാകാമെന്ന് എം.എന്‍ കാരശ്ശേരി പറയുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകുമ്പോള്‍ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം ആകണമെന്ന തത്വവുമായി 20ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തുടക്കമിട്ടതാണ് ഈ ഹിന്ദുത്വരാഷ്ട്രത്തിന് വേണ്ടിയുള്ള പോരാട്ടം. 70 കൊല്ലം കൊണ്ട് മതേതര രാഷ്ട്രം ഉണ്ടാക്കിയിട്ട് ഇപ്പോള്‍ ഒരു മതരാഷ്ട്രം ആയിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഇന്ത്യ. പാകിസ്ഥാനിലെ ഒരു കവി തന്റെ രചനയില്‍ പറയുന്നുണ്ട്, ‘ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. നിങ്ങള്‍ ഞങ്ങളെ പോലെ ആയിവരുന്നുണ്ടല്ലോ എന്ന്. വളരെ ബുദ്ധിമുട്ടി 70 വര്‍ഷങ്ങള്‍ കൊണ്ട് മതേതര രാഷ്ട്രം എന്നുള്ളത് മതരാഷ്ട്രം എന്നായി മാറുന്ന പരീക്ഷണത്തില്‍ ബി.ജെ.പി ഒറ്റയ്ക്കാണെന്ന് വിചാരിക്കുന്നില്ല. അതിന് പിന്നില്‍ പലരുണ്ട്. എം.എന്‍ കാരശ്ശേരി വ്യക്തമാക്കി.
2018 ഫെബ്രുവരിയില്‍ കോഴിക്കോട് കടപ്പുറത്തു വെച്ച് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ദൈവത്തിന് മതമുണ്ടോ?’ എന്ന വിഷയത്തിലാണ് എം.എന്‍ കാരശ്ശേരി തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞത്. വീഡിയോ കാണൂ…
ഇന്ത്യയെന്ന മതേതരരാഷ്ട്രം ഇപ്പോള്‍ മതരാഷ്ട്രത്തിന്റെ പാതയില്‍: എം.എന്‍ കാരശ്ശേരി
2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീബുദ്ധനോട് ഒരിക്കല്‍ ദൈവമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നായിരുന്നു മറുപടി. പിന്നീട് വേറൊരു അവസരത്തില്‍ ചോദിച്ചപ്പോള്‍ പറഞ്ഞു എന്റെ ആധി ദൈവത്തിന്റെ നിഗൂഢതയെപ്പറ്റിയല്ല, പകരം മനുഷ്യന്റെ ദുരിതങ്ങളെപ്പറ്റിയാണ്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതയ്ക്കുന്നത് ദൈവത്തിന്റെ ഈ നിഗൂഢതയാണ്. ഇന്ത്യയിലെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് ഈ ദൈവതുല്യരായിക്കരുതുന്ന തത്വചിന്തകരാണ്. അതിപ്പോള്‍ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ഏതു വഴിയ്കുമാകാമെന്ന് എം.എന്‍ കാരശ്ശേരി പറയുന്നു.ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകുമ്പോള്‍ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം ആകണമെന്ന തത്വവുമായി 20ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തുടക്കമിട്ടതാണ് ഈ ഹിന്ദുത്വരാഷ്ട്രത്തിന് വേണ്ടിയുള്ള പോരാട്ടം. 70 കൊല്ലം കൊണ്ട് മതേതര രാഷ്ട്രം ഉണ്ടാക്കിയിട്ട് ഇപ്പോള്‍ ഒരു മതരാഷ്ട്രം ആയിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഇന്ത്യ. പാകിസ്ഥാനിലെ ഒരു കവി തന്റെ രചനയില്‍ പറയുന്നുണ്ട്, ‘ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. നിങ്ങള്‍ ഞങ്ങളെ പോലെ ആയിവരുന്നുണ്ടല്ലോ എന്ന്. വളരെ ബുദ്ധിമുട്ടി 70 വര്‍ഷങ്ങള്‍ കൊണ്ട് മതേതര രാഷ്ട്രം എന്നുള്ളത് മതരാഷ്ട്രം എന്നായി മാറുന്ന പരീക്ഷണത്തില്‍ ബി.ജെ.പി ഒറ്റയ്ക്കാണെന്ന് വിചാരിക്കുന്നില്ല. അതിന് പിന്നില്‍ പലരുണ്ട്. എം.എന്‍ കാരശ്ശേരി വ്യക്തമാക്കി.2018 ഫെബ്രുവരിയില്‍ കോഴിക്കോട് കടപ്പുറത്തു വെച്ച് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ദൈവത്തിന് മതമുണ്ടോ?’ എന്ന വിഷയത്തിലാണ് എം.എന്‍ കാരശ്ശേരി തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞത്. വീഡിയോ കാണൂ…കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടക്കും. രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക: http://www.keralaliteraturefestival.com/registration/
Posted by DC Books on Wednesday, November 14, 2018
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടക്കും. രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക.
Comments are closed.