ബാബു ജോണിന്റെ ‘കിന്നര്‍കൈലാസ യാത്ര’ പ്രകാശനം ചെയ്തു
ബാബു ജോണിന്റെ ‘കിന്നര്‍കൈലാസ യാത്ര’ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വെച്ച് എം എ ബേബി, വി കെ ജോസഫിന് നൽകി പ്രകാശനം ചെയ്തു. വിനോദ് വൈശാഖി, സി റഹിം, വി എസ് ബിന്ദു, ബാബു ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡി സി ബുക്സാണ് പ്രസാധകർ. നവംബർ ഒന്നിന് നിയമസഭ അങ്കണത്തിൽ ആരംഭിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് 7ന് അവസാനിക്കും.
ശിവസ്തുതികളാല്‍ മുഖരിതമായ അന്തരീക്ഷം…. ഓംകാരാങ്കിതമായ സ്വസ്തികചിഹ്നമുള്ള കൊടികള്‍ കാറ്റത്ത് പാറിക്കളിക്കുന്നു… അവിടെ 79 അടി ഉയരമുള്ള ശിവലിംഗം… ഇത് ഇന്ത്യയുടെ ദേവഭൂമിയില്‍ സ്ഥിതിചെയ്യുന്ന കിന്നര്‍കൈലാസം-ഭക്തര്‍ അതീവപരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന ശിവപാര്‍വതിമാരുടെ വാസസ്ഥാനം. ഹൃദയഹാരിയായ ഈ ഭൂപ്രദേശത്തിന്റെ വൈവിധ്യവും സംസ്‌കാരവും ഇടകലരുന്ന യാത്രാനുഭവമാണ് പുസ്തകം സമ്മാനിക്കുന്നത്. കിന്നര്‍ കൈലാസവും പാര്‍വ്വതികുണ്ഠും കല്പയുമൊക്കെ നമ്മെ മോഹിപ്പിക്കും. മനസ്സ് ആ പുണ്യഭൂമിയിലേക്ക് പറന്നുയരും. കിന്നര്‍ കൈലാസയാത്രയിലുടനീളമുള്ള അഭൗമസുന്ദര കാഴ്ചകളുടെയും അനിര്‍വചനീയമായ അനുഭവങ്ങളുടെയും നിമിഷങ്ങളിലൂടെ…
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.