കിളിയൊച്ച- റബീഹ ഷബീര്‍ എഴുതിയ കവിത
ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ഉള്ളിലൊരുകിളി
ചത്തുകിടക്കുന്നു.
കിളിയുടെ
പുറകേ പോകാന്‍
കാറ്റിനു
സമയമില്ലാഞ്ഞിട്ടോ,
കിളിയുടെ പാട്ടിന്
ശബ്ദമില്ലാഞ്ഞിട്ടോ,
കിളിയോളം കിനാവ്
കരളില്‍ ഉണരാഞ്ഞിട്ടോ,
ഏകാന്തത മരണത്തിലേക്ക്
തുറിച്ചുനോക്കുന്നു
ചിറകുറങ്ങിയെന്ന്
ഇലകളുടെ നോവുപാട്ട്,
പാട്ടിനുപുറകേ
കിളിയോളം കനമുള്ള കാറ്റ്,
കാറ്റിനുപുറകേ
കിളിയില്ലാതാകാശം
ചിതറിവീണു
ഹൃദയത്തിനുള്ളില്‍
ചിലക്കാതനങ്ങാതെ
ചിറകൊതുക്കിയൊരു
കിളിയോര്‍മ്മ,
ഓര്‍മ്മയുടെ
കാടിന്‍നടുവില്‍
കാറ്റുതൊടാത്ത വന്‍മരം,
മരത്തിന്‍ നിഴലിലിരുന്നൊരു
കിളിയെ വരക്കുമ്പോള്‍
മേഘം കറുത്തുകനക്കുന്നു
പൂര്‍ണ്ണരൂപം 2024 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്