ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’; ഡി സി ബുക്‌സ് 100-ാം പതിപ്പിന്റെ പ്രീ പബ്ലിക്കേഷന്‍ ബുക്കിങ് ആരംഭിച്ചു
കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ മലയാളത്തില്‍ എഴുതപ്പെട്ട സാഹിത്യ കൃതികളില്‍ ഏറ്റവും മനോഹരമെന്ന് കരുതപ്പെടുന്ന ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഡി സി ബുക്‌സ് 100-ാം പതിപ്പിന്റെ (ഖസാക്ക് ബ്ലാക്ക് ക്ലാസ്സിക് എഡിഷൻ) പ്രീ പബ്ലിക്കേഷന്‍ ബുക്കിങ് ആരംഭിച്ചു. ഖസാക്കിന്റെ വഴിയെ നടന്നവരും ഖസാക്കിനാൽ വഴിതെറ്റിയവരും ഒന്നാകെ ഖസാക്കിന്റെ ഇതിഹാസത്തെ ഒരുത്സവമാക്കുന്നു. ആ ഉത്സവാഘോഷത്തിന്റെ തുടർച്ചയാണ് ഡി സി ബുക്സിന്റെ 100-ാം പതിപ്പ്. 299 രൂപയാണ് ഒറ്റ പ്രതിയുടെ വില. കൂടാതെ വ്യത്യസ്ത ഗിഫ്റ്റ് പാക്കേജുകളും ലഭ്യമാണ്. കേരളത്തിലുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പ്രീ പബ്ലിക്കേഷന്‍ ബുക്കിങ് ചെയ്യാം.
എന്തുകൊണ്ട് കറുപ്പ്
- അസ്തിത്വ ദുഃഖത്തിന്റെയും ലഹരിയുടെയും വ്യര്‍ത്ഥതാബോധത്തിന്റെയും പ്രതീകമാണ് കറുപ്പ്. അതേ സമയം കാലാതിവര്‍ത്തിയുടെയും. ആ അര്‍ത്ഥത്തില്‍ ഖസാക്ക് കറുപ്പാണ്. എന്നും ഖസാക്കിന്റെ പരിവേഷമായി അത് നിലനില്‍ക്കുന്നു.
- മലയാളത്തിലെ പ്രമുഖരായ 100-ല്‍പ്പരം എഴുത്തുകാരുടെയും നിരൂപകരുടെയും ഖസാക്കനുഭവം ഓരോ കവറിലും ആലേഖനം ചെയ്തിരിക്കുന്നു. ഒരാളുടെ മുഖവരി നൂറു കോപ്പികളില്‍ മാത്രം.
- എ എസ് വരച്ച രേഖാചിത്രങ്ങളും ഒ വി വിജയന്‍ ഡിസൈന്‍ ചെയ്ത കവറുള്‍പ്പെടെ 8 വ്യത്യസ്ത കവറുകളും വിജയന്റെ കൈപ്പടയിലുള്ള കുറിപ്പും വിവിധ കാലങ്ങളിലുള്ള ഫോട്ടോകളും ഈ പതിപ്പിന്റെ പ്രത്യേകതകളാണ്.
- 1969 മുതല്‍ ഇറങ്ങുന്ന ഖസാക്കിന്റെ വ്യത്യസ്ത പതിപ്പുകള്‍ സൂക്ഷിച്ചുവെക്കുന്ന നിരവധി വായനക്കാരുണ്ട്. മലയാളസാഹിത്യത്തില്‍ അങ്ങനെയൊരനുഭവം ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിക്കുമാത്രം
അവകാശപ്പെട്ടതാണ്.
മുഖവരിയെഴുത്തുകാർ
സക്കറിയ, ആനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, എം. മുകുന്ദൻ, ആഷാമേനോൻ. പി.കെ. രാജശേഖരൻ, ബെന്യാമിൻ, കെ.ആർ. മീര, സേതു, എൻ.എസ്. മാധവൻ, ചന്ദ്രമതി, കെ. സച്ചിദാനന്ദൻ, വിജയലക്ഷ്മി, എം.കെ. ഹരികുമാർ, ബി. മുരളി, ടി.ഡി. രാമകൃഷ്ണൻ, വി.ജെ. ജെയിംസ് , സി.വി. ബാലകൃഷ്ണൻ, എൻ. പ്രഭാകരൻ, കെ.പി.രാമനുണ്ണി, വി.ആർ. സുധീഷ്, കെ.സി. നാരായണൻ, എസ്. ജയചന്ദ്രൻ നായർ, ഉണ്ണി ആർ., സാറാ ജോസഫ്, വൈശാഖൻ, അശോകൻ ചരുവിൽ, സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്, പി.രാമൻ, ടി.പി. രാജീവൻ, വി. രാജകൃഷ്ണൻ, പ്രസന്നരാജൻ, ജെ. ദേവിക, ബി. രാജീവൻ, പെരുമ്പടവം ശ്രീധരൻ, കെ.കെ. കൊച്ച്, ജി.ആർ ഇന്ദുഗോപൻ, എസ്. ഹരീഷ്, മനോജ് കുറൂർ, വിനോയ് തോമസ്, സന്തോഷ് ഏച്ചിക്കാനം, ഇ സന്തോഷ് കുമാർ, പി.എഫ് മാത്യൂസ്, ഫ്രാൻസിസ് നൊറോണ, പ്രമോദ് രാമൻ, സോണിയ റഫീക്, സി.എസ്. ചന്ദ്രിക, ഖദീജ മുംതാസ്, സാവിത്രി രാജീവൻ, പ്രിയ എ.എസ്., മോഹനകൃഷ്ണൻ കാലടി, എം.ആർ. രേണുകുമാർ, എം.ബി. മനോജ്, എസ്.എസ്. ശ്രീകുമാർ, മേതിൽ, സുനിൽ പി. ഇളയിടം, കുരീപ്പുഴ ശ്രീകുമാർ, പ്രഭാവർമ്മ, അജയ് പി മങ്ങാട്ട്, അയ്മനം ജോൺ, കെ.ബി. പ്രസന്നകുമാർ, എസ് ജോസഫ് സെബാസ്റ്റ്യൻ, വീരാൻകുട്ടി, ഇ.പി. രാജഗോപാലൻ, ഇ.വി. രാമകൃഷ്ണൻ, ജോർജ് ജോസഫ്, യു.കെ. കുമാരൻ, ദേശമംഗലം രാമകൃഷ്ണൻ, പി.പി. രവീന്ദ്രൻ, കെ .എസ്. രവികുമാർ, മിനി ചന്ദ്രൻ, വിനിൽ പോൾ, റോസ് മേരി, മണമ്പൂർ രാജൻബാബു, കുഞ്ഞാമൻ, ബി.ആർ.പി. ഭാസ്കർ, ശശികുമാർ, ടി.ജെ.എസ് ജോർജ്, പ്രഭാ പിള്ള, സി. രാധാകൃഷ്ണൻ, കെ.ആർ. ടോണി, ഷീല ടോമി, എം.എം. ബഷീർ, പി.കെ. പാറക്കടവ്, എം.എൻ കാരശ്ശേരി, ശ്രീജ കെ.വി., സൂര്യ കൃഷ്ണമൂർത്തി, ജോയ് വാഴയിൽ, കെ.എസ് മാധവൻ, സി. രാജേന്ദ്രൻ, കെ.പി. നിർമൽ കുമാർ, ടി.കെ. ശങ്കരനാരായണൻ, എം കെ സാനു, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സിതാര എസ്, കെ. അരവിന്ദാക്ഷൻ, ആർ. രാജശ്രീ, കെ ജെ ബേബി, സി.ജെ. ജോർജ്, അൻവർ അലി, എൻ.ജി. ഉണ്ണികൃഷ്ണൻ, അംബികാസുതൻ മാങ്ങാട്, രേഖ കെ, സി.ആർ പ്രസാദ്, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങി നൂറിൽപ്പരം എഴുത്തുകാരുടെ മുഖവരികൾ.
പ്രത്യേക ഓഫറുകള്‍
- വ്യത്യസ്തമായ 4 കവറുകളുള്ള ഖസാക്കിന്റെ ഇതിഹാസത്തോടൊപ്പം ‘ഇതിഹാസ’ത്തിന്റെ രചനാരഹസ്യം വെളിപ്പെടുത്തിയ ‘ഇതിഹാസത്തിന്റെ ഇതിഹാസം’ സൗജന്യം. 1196+125=1321രൂപ, ഇപ്പോള്‍ 999 രൂപയ്ക്ക് നേടൂ. 322 രൂപ ലാഭിക്കൂ!
- വ്യത്യസ്തമായ 8 കവറുകളുള്ള ഖസാക്കിന്റെ ഇതിഹാസത്തോടൊപ്പം ‘ഇതിഹാസത്തിന്റെ ഇതിഹാസം’ സൗജന്യം, 2392+125=2517രൂപ. ഇപ്പോള്‍ 1799 രൂപയ്ക്ക് നേടൂ, 718 രൂപ ലാഭിക്കൂ!
വായനാചരിത്രത്തിന്റെ ഭാഗമാകൂ!, ബുക്കിങ്ങിന് വിളിക്കൂ: 7290092216, ഓൺലൈനിൽ www.dcbookstore.com. കേരളത്തിലുടനീളമുള്ള ഡി സി ബുക്സ് /കറന്റ് ബുക്സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം. വ്യവസ്ഥകൾക്ക് സന്ദർശിക്കുക www.dcbooks.com.
നിങ്ങളുടെ കോപ്പി ബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
Comments are closed.