ഖസാക്ക് നൂറിൽ ഒതുങ്ങുന്നില്ല: പി. കെ. രാജശേഖരൻ
കെ എൽ എഫിന്റെ രണ്ടാം വേദി മാംഗോയിൽ നടന്ന “ഖസാക്ക് നൂറാം പതിപ്പിലെത്തുമ്പോൾ” എന്ന വിഷയത്തിന്റെ ചർച്ചയിൽ ഖസാക്ക് നൂറിൽ ഒതുങ്ങുന്നില്ല എന്ന് പി. കെ. രാജശേഖരൻ. രാജേന്ദ്രൻ എടത്തുംകര ചർച്ചയിൽ പങ്കെടുത്തു. ഓരോ തലമുറയ്ക്കും പാർക്കാൻ കഴിയുന്ന ഗ്രാമമാണ് ഖസാക്ക് എന്നും ഖസാക്ക് ഒരു മിത്താണ്, ഒരു മിത്തു സൃഷ്ടിക്കുകയായിരുന്നു ഒ. വി. വിജയൻ എന്നും പി. കെ. രാജശേഖരൻ അഭിപ്രായപ്പെട്ടു. ഒരു കൃതിയുടെ മൂല്യമാണ് അത് വീണ്ടും വീണ്ടും ചർച്ച ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നും ചർച്ചയിൽ പറഞ്ഞു.
Comments are closed.