ഖസാക്ക്@50; കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുസ്തകചര്‍ച്ച
കോഴിക്കോട്: മലയാള നോവല്‍ സാഹിത്യത്തെ ഖസാക്കിന് മുന്‍പ്, ഖസാക്കിന് ശേഷം എന്നിങ്ങനെ രണ്ടായി വിഭജിച്ച ക്ലാസിക് കൃതി ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ നോവലിനെക്കുറിച്ചും ഒ.വി വിജയന്റെ സാഹിത്യലോകത്തെക്കുറിച്ചും വിപുലമായൊരു ചര്‍ച്ച സംഘടിപ്പിക്കുന്നു. കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 16-ാം തീയതി ബുധനാഴ്ച വൈകിട്ട് 4 മണിക്ക് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഡോ.വി.സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ടി.പി.മമ്മു മാസ്റ്റര്‍(പ്രസിഡന്റ്, കാലിക്കറ്റ് ബുക്ക് ക്ലബ്ബ്) അധ്യക്ഷനാകും. തുടര്‍ന്ന് നടക്കുന്ന പ്രഭാഷണത്തില്‍ പി.കെ.പാറക്കടവ്, ഐസക് ഈപ്പന്‍, വിജയന്‍ കോടഞ്ചേരി, വി.എസ് പ്രസൂണ്‍ എന്നിവര്‍ പങ്കെടുക്കുന്നു.
Comments are closed.