DCBOOKS
Malayalam News Literature Website

ഖദർ : സംരംഭകത്വവും ഗാന്ധിയും

സംരംഭകത്വം ധനം സമ്പാദിക്കുന്ന ഒന്നല്ല മനുഷ്യ ജാതിക്കു മേന്മയുണ്ടാകുന്ന ഒന്നാണെന്ന്  സുനിൽ കുമാർ.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദി ആറ് ‘കഥ’യിൽ “ഖദർ: സംരംഭകത്വവും ഗാന്ധിയും” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സുനിൽ കുമാർ വി., ആനന്ദമണി കെ. എന്നിവർ പങ്കെടുത്തു.

എങ്ങനെയാണ് സ്റ്റീവ് ജോബ്സ് ഗാന്ധിജിയെ തന്റെ ഗുരുനാഥനായി കണ്ടതെന്ന ആനന്ദമണി കെ.യുടെ ചോദ്യത്തിന് ആധുനികതയുടെ പ്രതീകമായി സ്റ്റീഫ് ജോബ്സ് കാണുന്നത് ഗാന്ധിയെ ആയിരിന്നുവെന്നും അദ്ദേഹത്തിന്റെ ഗാന്ധിജി വ്യത്യസ്തനായിരുന്നുവെന്നും സുനിൽ കുമാർ മറുപടി പറഞ്ഞു. സംരംഭകത്വമെന്നത് ധനസമാഹരണത്തിനുവേണ്ടി മാത്രമുള്ള  ഒന്നല്ല, മനുഷ്യ ജാതിക്കു മുഴുവനായി മേന്മയും നന്മയുമുണ്ടാക്കുന്ന ഒരു പ്രവർത്തനമാണ്. ഈ പശ്ചാത്തലത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രവർത്തനങ്ങൾ ബന്ധിപ്പിക്കാൻ കഴിയും എന്ന് സുനിൽ കുമാർ അവകാശപ്പെട്ടു. അത് തന്നെയാണ് ഗാന്ധിയെ ഒരു നല്ല സംരംഭകനും തൊഴിൽദാതാവുമായി കാണാൻ സാധിക്കുന്നതിന് പിന്നിലെന്നും സുനിൽ കുമാർ ചർച്ചയിൽ പറഞ്ഞു.

Comments are closed.