DCBOOKS
Malayalam News Literature Website

സുനില്‍കുമാര്‍ വി-യുടെ ‘ഖദർ:സംരംഭകത്വവും ഗാന്ധിയും’, ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു

സുനില്‍കുമാര്‍ വി-യുടെ ‘ ഖദർ:സംരംഭകത്വവും ഗാന്ധിയും’ എന്ന ഏറ്റവും പുതിയ പുസ്തകം നവംബര്‍ 13ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രകാശനം ചെയ്യുന്നു. വൈകുന്നേരം 3 മണിക്കാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഡി സി ബുക്സ് മുദ്രണമായ ഡി സി ലൈഫാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒരു സംരംഭകന് ഗാന്ധിജിയില്‍നിന്നും ഏറെ പഠിക്കാനുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന പുസതകമാണ് ‘ഖദർ:സംരംഭകത്വവും ഗാന്ധിയും’. പലതരം പ്രതിസന്ധികളിലൂടെയാണ് ഒരു സംരംഭകന്റെ ജീവിതം മുന്നോട്ടു പോകുന്നത്. പ്രതിസന്ധികളെ ഗാന്ധിജിയുടെ കൈപിടിച്ച് എങ്ങനെയാണ് മറികടന്നതെന്ന് സുനില്‍കുമാര്‍ വിശദീകരിക്കുമ്പോള്‍ അസറ്റ് ഹോംസിന്റെ ഇന്നത്തെ വളര്‍ച്ച നമ്മുടെ മുന്നില്‍ സാക്ഷ്യം പറയുന്നുണ്ട്. അവതാരിക കെ. എല്‍. മോഹനവര്‍മ്മ.

ഷാർജ എക്സ്പോ സെന്ററിൽ നവംബർ 13 വരെയാണ് പുസ്തകമേള നടക്കുന്നത്. മലയാളത്തിൽ നിന്നും ഡി സി ബുക്സ് (Hall No: 07, Stand No 18 – ZB) ഉൾപ്പെടെയുള്ള പ്രസാധകർ മേളയുടെ പങ്കെടുക്കുന്നു.  കലാ–സാംസ്കാരിക പരിപാടികൾ, ചർച്ചകൾ, ശിൽപശാലകൾ, സംവാദങ്ങൾ, പുസ്തക പ്രകാശനം, നാടകം, സംഗീത പരിപാടി തുടങ്ങി നിരവധി പരിപാടികൾ  മേളയിൽ അരങ്ങേറുന്നു.

Comments are closed.