ദുരഭിമാനക്കൊല: കെവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
നാടിനെ നടുക്കിയ ദുരഭിമാനക്കൊലയില്‍ ജീവന്‍ പൊലിഞ്ഞ കെവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.ആര്‍ഡിഒയുടെയും മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടറുടെയും സാന്നിധ്യത്തില്‍ വേണം പോസ്റ്റ്‌മോര്‍ട്ടം എന്ന് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികളെല്ലാം വിഡിയോയില്‍ പകര്‍ത്തണമെന്‌നും ആവശ്യമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുപിന്നാലെ മൃതദേഹം നട്ടാശേരിയിലെ കെവിന്റെ വീട്ടിലേക്കു കൊണ്ടുപോകും. പൊതുദര്‍ശനത്തിനു ശേഷം വൈകിട്ടു മൂന്നിനു നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
Comments are closed.