കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും; നീനുവിന്റെ പഠനം ഏറ്റെടുക്കും
തിരുവനന്തപുരം: നാടിനെ നടുക്കിയ ദുരഭിമാന കൊലക്ക് ഇരയായ കോട്ടയം സ്വദേശി കെവിന്‍ പി. ജോസഫിന്റെ കുടുംബത്തിന് വീട് വെക്കാന്‍ സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നല്‍കും. കെവിന്റെ ഭാര്യ നീനുവിന്റെ പഠനം ഏറ്റെടുക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള സഹായമായാണ് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്.
തെന്‍മല സ്വദേശിനിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായിരുന്ന നീനുവുമായുള്ള പ്രണയവിവാഹത്തിന്റെ പേരില്‍ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ കെവിനെ പിന്നീട് ചാലിയേക്കര പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Comments are closed.