കെവിന്റെ മരണവുമായി പോലീസിന് നേരിട്ട് പങ്കെന്ന് ഐജിയുടെ റിപ്പോര്‍ട്ട്
കെവിന്റെ മരണത്തില്‍ പോലീസിന് നേരിട്ട് ബന്ധമുണ്ടെന്ന് കൊച്ചി ഐജിയുടെ റിപ്പോര്‍ട്ട്. വധുവിന്റെ ബന്ധുക്കള്‍ കെവിനെ തട്ടിക്കൊണ്ട് പോയത് പോലീസിന്റെ അറിവോടെയാണെന്നും ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷന്‍ എഎസ്‌ഐ ആയിരുന്ന ബിജുവിന് തട്ടിക്കൊണ്ട് പോകുന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.
കെവിനെ തട്ടിക്കൊണ്ട് പോയ ഷാനു ചാക്കോ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രാദേശികസഹായം ലഭിച്ചിട്ടുണ്ടെന്ന് കെവിന്റെ അച്ഛന്‍ മുമ്പ് പറഞ്ഞതിനെ ശരിവെയ്ക്കുന്നതാണ് ഐജിയുടെ റിപ്പോര്‍ട്ട്. കെവിനെ തട്ടിക്കൊണ്ടുപോയതിന് ശേഷം നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ പോലീസുമായി നടത്തിയ ഫോണ്‍ സംഭാഷണം ഇതിനിടെ പുറത്തുവന്നു. കെവിന്‍ തങ്ങളുടെ കൈയില്‍ നിന്ന് രക്ഷപെട്ടെന്നും ബന്ധുവായ അനീഷിനെ വിട്ടയയ്ക്കാന്‍ തയ്യാറാണെന്നും സംഭാഷണത്തില്‍ പറയുന്നു.
Comments are closed.