കേസരി, സമകാലികതയുടെ സഞ്ചാരങ്ങള്‍; പ്രഭാഷണ പരമ്പര ഡിസംബര്‍ 20 മുതല്‍
കേസരി ബാലകൃഷ്ണപിള്ളയുടെ അറുപത്തിയൊന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമിയും നവമലയാളി ഓൺലൈൻ മാഗസിനും ചേർന്ന് സംഘടിപ്പിക്കുന്ന ‘കേസരി, സമകാലികതയുടെ സഞ്ചാരങ്ങള്‍’ എന്ന പ്രഭാഷണ പരമ്പര ഡിസംബര്‍ 20 മുതല്‍. ഡിസംബർ 20 21 22 തീയതികളിൽ വൈകുന്നേരം 5 മണിക്ക് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പ്രഭാഷണപരമ്പര കേസരിയുടെ വിചാരജീവിതത്തെ സമഗ്രമായി വിലയിരുത്തും. സുനിൽ പി ഇളയിടമാണ് പ്രഭാഷകൻ. വൈശാഖന്‍ പ്രഭാഷണ പരമ്പരയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.
ടി.ഡി.രാമകൃഷ്ണന്‍, അഡ്വ.വി.എന്‍.ഹരിദാസ്, മ്യൂസ്‌മേരി ജോര്‍ജ്, ഡോ.കെ.പി.മോഹനന്‍, ഈ.ഡി.ഡേവിസ്, രാജശേഖര്‍ മേനോന്‍, ഡോ.കവിത.ബാലകൃഷ്ണന്‍, എന്‍.ജി. നയനതാര, സ്വാതി ജോര്‍ജ്, കെ.എസ്.സുനില്‍കുമാര്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമാകും.
ഇരുപതാം നൂറ്റാണ്ടിലെ മലയാളസാഹിത്യത്തിന് ആധുനികധൈഷണികതയുടെ കരുത്ത് പകർന്ന കേരളത്തിലെ സമുന്നതനായ പ്രതിഭാശാലി ആയിരുന്നു കേസരി എ.ബാലകൃഷ്ണപിള്ള. പത്രാധിപർ, സാഹിത്യനിരൂപകൻ, സാമൂഹ്യവിമർശകൻ, കലാചിന്തകൻ, ചരിത്രകാരൻ എന്നിങ്ങനെ പല പ്രകാരങ്ങളിൽ അദ്ദേഹം തന്റെ ധൈഷണിക ചിന്തകൾ കേരള സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചു. ചിന്തകളിലെ ദീർഘദർശിത്വം കൊണ്ട് അദ്ദേഹം അനാഗതമായ കാലത്തിന്റെ എഴുത്തുകാരനായി മാറി. ജ്ഞാനോദയാധുനികതയുടെ യുക്തികൾക്കുള്ളിലെന്നപോലെ അതിന്റെ വിമർശന സ്ഥാനങ്ങളിലും അതിനപ്പുറത്തും കേസരി ജീവിച്ചു.
Comments are closed.