DCBOOKS
Malayalam News Literature Website

‘കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം’; പുസ്തകചര്‍ച്ച ജൂണ്‍ 25ന്

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ആര്‍ കെ ബിജുരാജിന്റെ ‘കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം’ എന്ന പുസ്തകത്തെ ആസ്പദമാക്കി സചേതന വായനക്കൂട്ടം സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച ജൂണ്‍ 25ന് നടക്കും. Textവൈകുന്നേരം ആറ് മണിക്ക് ആലുവ സചേതന ലൈബ്രറിയില്‍ നടക്കുന്ന പുസ്തകചര്‍ച്ചയില്‍ എസ് വാസുദേവന്‍ പുസ്തകാവതരണം നടത്തും. എഴുത്തുകാരന്‍ ആര്‍ കെ ബിജുരാജ് പങ്കെടുക്കും.

ഐക്യകേരള രൂപീകരണത്തിനുശേഷം ഇന്നുവരെയുള്ള രാഷ്ട്രീയചരിത്രമാണ് ‘കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം’ . ഐക്യകേരളത്തിന്റെ രാഷ്ട്രീയത്തെ ആഖ്യാനത്തിന്റെയും കാലഗതികളുടെയും അടിസ്ഥാനത്തിൽ മൂന്നു ഭാഗമായി തിരിച്ചാണ് പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനം നിലവിൽ വരുന്നതു മുതൽ അടിയന്തരാവസ്ഥവരെയാണ് ഒന്നാം ഭാഗം. അടിയന്തരാവസ്ഥയോടെ കേരളത്തിന്റെ അന്നു വരെയുള്ള രാഷ്ട്രീയം ദേശീയതലത്തിൽ സംഭവിച്ചപോലെ ഇവിടെയും ഗൗരവമായ മാറ്റത്തിന് വിധേയമാകുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം 1990-വരെ മറ്റൊരു ചരിത്രകാലമാണ്. ജനാധിപത്യ പുനഃസ്ഥാപനത്തിന്റെയും കെട്ടിപ്പടുക്കലിന്റെയും രണ്ടാം കാലം. മൂന്നാം ഭാഗത്ത്, 1990-നു ശേഷം നമ്മുടെ ചരിത്രവും അനുഭവങ്ങളും തീർത്തും മാറുന്നു. ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും നയങ്ങൾക്കൊപ്പിച്ച് ഉപഭോക്തൃ സംസ്‌കാരത്തിന്റെ പിടിയിലേക്ക് കാലം നീങ്ങുന്നു. ആഗോളതലത്തിൽതന്നെ പല ആദർശങ്ങളും മൂല്യങ്ങളും തകരുന്നു. കക്ഷിരാഷ്ട്രീയം തീർത്തും വിലകെട്ട ഒന്നായി മാറുന്നു. ഈ മൂന്നു കാലത്തിലും കേരളത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ ഈ രാഷ്ട്രീയചരിത്ര കൃതിയിൽ പ്രതിപാദിക്കുന്നു.

ആര്‍ കെ ബിജുരാജിന്റെ ‘കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.