DCBOOKS
Malayalam News Literature Website

കേരളത്തിന്റെ 50 കൊല്ലത്തെ സാമൂഹികതയുടെ വികാസപരിണാമങ്ങള്‍ ചിട്ടപ്പെടുത്തുന്ന പുസ്തകം

ഐ ഗോപിനാഥിന്റെ ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’  യാക്കോബ് തോമസ് എഴുതിയ വായനാനുഭവം

ഐ ഗോപിനാഥിന്റെകേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’ എന്ന ആയിരത്തോളം പേജുവരുന്ന പുസ്തകം ശ്രദ്ധേയമായ ഒന്നാണ്. 1970 കള്‍ക്ക് ശേഷമുള്ള വിവിധ മേഖലകളില്‍ നടന്ന ജനകീയസമരങ്ങളെ വിഷയാടിസ്ഥാനത്തില്‍ വര്‍ഗീകരിച്ച പുസ്തകം 50 കൊല്ലത്തെ കേരളത്തിന്റെ സാമൂഹികതയുടെ വികാസപരിണാമങ്ങളെ ചിട്ടപ്പെടുത്തുന്നുണ്ട്.

Textമാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സമരങ്ങള്‍ക്കൊപ്പം ഒറ്റയാള്‍ പോരാട്ടങ്ങളെ വരെ അടയാളപ്പെടുത്തുന്ന പുസ്തകം ഏതാണ്ട് 250 ലേറെ സമരങ്ങളുടെ ചരിത്രം ആഖ്യാനം ചെയ്യുന്നുണ്ട്. പരിസ്ഥിതി, വികസനം, മനുഷ്യാവകാശം, സ്ത്രീ, ദലിത്, ഗതാഗതം തുടങ്ങി കോവിഡ്കാലം വരെ കേരളത്തില്‍ നടന്ന ഏതാണ്ട് എല്ലാ ജനകീയ ഇടപെടലുകളും അവതരിപ്പിക്കുന്ന പുസ്തകം ഗൗരവമായി വായിക്കപ്പെടേണ്ടതുണ്ട്.

പുസ്തകത്തിന്റെ ആദ്യഭാഗത്ത് പറയുന്നത് ഊര്‍ജ്ജം , വ്യവസായം എന്നിവയിലെ 22 സമരങ്ങളാണ്. അതില്‍ എന്‍ഡോസള്‍ഫാന്‍, പെരിയാര്‍ മലിനീകരണം എന്നിവയൊഴിച്ചാല്‍ ബാക്കി 20 ഉം സൈലന്റ് വാലി, പൂയംകുട്ടി പോലുള്ള പുതിയ പ്രൊജക്ടുകളാണ്. ഇവയും മാവൂര്‍ പോലെയുള്ള കമ്പനികളും ജനകീയ – പരിസ്ഥിതിസമരങ്ങള്‍ കാരണം ഇല്ലാതായ ചരിത്രമാണ് ഇവിടെ പറയുന്നത്. കേരളത്തില്‍ കഴിഞ്ഞ 50 കൊല്ലത്തിനിടയ്ക്ക് വന്ന വലുതും ചെറുതുമായ 20 വൈദ്യുത -വ്യവസായ പദ്ധതികളെ ഇല്ലാതാക്കിയത് ജനകീയ – പരിസ്ഥിതി സമരങ്ങളാണെന്നു വ്യക്തമായിട്ടും കമ്പനികള്‍ പൂട്ടിക്കുന്നത് തൊഴിലാളി സമരങ്ങളാണെന്ന മിത്ത് തകരാത്തത് എന്തുകൊണ്ടാണെന്ന സംശയമാണ് ഈ പുസ്തകത്തിലൂടെ കടന്നുപോയപ്പോള്‍ തോന്നിയത്.

വികസനം എന്ന പൊതുബോധം പോലെ (പൊള്ളയായ) പരിസ്ഥിതി എന്ന പൊതുബോധം കേരളത്തില്‍ എങ്ങനെ വളര്‍ന്നുവെന്നും എല്ലാത്തിനെയും ‘അജണ്ട’യായി കണ്ട് പദ്ധതികളെ ഇല്ലാതാക്കുന്ന ശക്തിയായി അതെങ്ങനെ പ്രവത്തിച്ചുവെന്നും ഈ പുസ്തകം വായിക്കുമ്പോള്‍ മനസ്സിലാക്കാം. പുസ്തകം ഏറെ വായിക്കപ്പെടട്ടെ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.