DCBOOKS
Malayalam News Literature Website

2016 കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2016 കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍, ചെറുകഥാ,യാത്രാവിവരണം, ഹാസ്യസാഹിത്യം എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരത്തിന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി(നോവല്‍) എസ് ഹരീഷിന്റെ ആദം (ചെറുകഥ) ഡോ. ഹരികൃഷ്ണന്റെ നൈല്‍വഴികള്‍ (യാത്രാവിവരണം),   മുരളി തുമ്മാരുകുടിയുടെ ചില നാട്ടുകാര്യങ്ങള്‍( ഹാസ്യസാഹിത്യം) എന്നീ പുസ്തകങ്ങളാണ് അര്‍ഹമായത്. 25,000 രൂപയും സാക്ഷിപത്രവും ഫലകവുമാണ് പുരസ്‌കാരം.

സി ആര്‍ ഓമനക്കുട്ടന്‍, പി കെ പാറക്കടവ്, ഇയ്യങ്കോട് ശ്രീധരന്‍, ലളിതാ ലെനിന്‍, ജോസ് പുന്നാപറമ്പില്‍, പൂയപ്പള്ളി തങ്കപ്പന്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയക്കുള്ള പുരസ്‌കാരങ്ങള്‍. 30,000 രൂപയും സാക്ഷിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച 60 പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളില്‍ ഗീതാ ഹിരണ്യന്‍ അവാര്‍ഡ് സുനില്‍ ഉപാസനയുടെ കക്കാടിന്റെ പുരാവൃത്തം (ചെറുകഥ), ജി എന്‍ പിള്ള അവാര്‍ഡിന് രവിചന്ദ്രന്‍ സിയുട ബുദ്ധനെ എറിഞ്ഞകല്ല് (വൈജ്ഞാനിക സാഹിത്യം) എന്നീ പുസ്തകങ്ങളും അര്‍ഹമായി.

മറ്റ് പുരസ്‌കാരങ്ങള്‍; സാവിത്രി രാജീവന്‍ – അമ്മയെകുളിപ്പിക്കുമ്പോള്‍(കവിത), ഡോ. സാംകുട്ടി പട്ടംകരി- ലല്ല (നാടകം), എസ് സുധീഷ്- ആശാന്‍ കവിത; സ്ത്രീപുരുഷസമവാക്യങ്ങളിലെ കലാപം ( സാഹിത്യവിമര്‍ശനം), ഫാ. വി പി ജോസഫ് വലിയവീട്ടില്‍- ചവിട്ടുനാടക വിജ്ഞാനകോശം (വൈജ്ഞാനിക സാഹിത്യം), ഡോ. ചന്തവിള മുരളി- ഒരു സമഗ്രജീവചരിത്രം(ജീവചരിത്രം), സി എം രാജന്‍- പ്രണയവും മൂലധനവും(വിവര്‍ത്തനം), കെ ടി ബാബുരാജ്- സാമൂഹ്യപാഠം( ബാലസാഹിത്യം)

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍;  ഐ സി ചാക്കോ അവാര്‍ഡ് -ഡോ പി എ അബൂബക്കര്‍, കനകശ്രീ അവാര്‍ഡ്- ആര്യാഗോപി, രശ്മി ബിനോയി, സി ബി കുമാര്‍ അവാര്‍ഡ്- രവിമേനോന്‍, കെ ആര്‍ നമ്പൂതിരി അവാര്‍ഡ്- ഡോ കെ പി ശ്രീദേവി, കുറ്റിപ്പുഴ അവാര്‍ഡ്- ഡോ പി സോമന്‍, തുഞ്ചന്‍സ്മാരക പ്രബന്ധമത്സരം- സിസ്റ്റര്‍. അമു ഡേവിഡ്.

 

Comments are closed.