കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി അന്തരിച്ചു
കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി(68) അന്തരിച്ചു. ഇന്ന് ഉച്ചയോടെ സ്വന്തം വസതിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്റെ ആണ്‍മക്കളില്‍ നാലാമത്തെയാളുമാണ് എം.എസ്.രവി. സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ സജീവസാന്നിദ്ധ്യമായിരുന്നു. ശൈലജയാണ് ഭാര്യ. കേരളകൗമുദി എഡിറ്റര്‍ ദീപു രവി, കേരളകൗമുദി മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട്.
Comments are closed.