വായനമത്സരം 2019: പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിവരുന്ന വായനമത്സരത്തിന്റെ പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത പുസ്തകങ്ങള്‍:
ഹയര്‍ സെക്കന്ററി– സൂഫി പറഞ്ഞ കഥ(കെ.പി രാമനുണ്ണി), വൃക്ഷങ്ങളുടെ രഹസ്യജീവിതം, (വിവ:ഡോ.സ്മിത മീനാക്ഷി), ചിന്തയുടെ മാനങ്ങള്‍(സച്ചിദാനന്ദന്‍), അഷിതയുടെ കഥകള്‍(അഷിത), പി.ഗോവിന്ദപ്പിള്ള(ചന്തവിള മുരളി), ചട്ടമ്പിസ്വാമികള്‍( ഡോ.കെ.മഹേശ്വരന്‍ നായര്‍), തുലാവര്‍ഷപ്പച്ച (സുഗതകുമാരി), മുത്തശ്ശിമാരുടെ രാത്രി( എം.ടി), മായാ ആഞ്ചലോ ജീവിതത്തിന്റെ കറുത്ത പുസ്തകം, മഹാപ്രളവും നോഹയുടെ പെട്ടകവും(എഡി.-പ്രിയദാസ് ജി.മംഗലത്ത്),
കോളെജ്– എരി( പ്രദീപന്‍ പാമ്പിരിക്കുന്ന്), ഭൗമചാപം(സി.എസ് മീനാക്ഷി),കാവ്യകല കുമാരനാശാനിലൂടെ (പി.കെ ബാലകൃഷ്ണന്‍), കേരളം, ചരിത്രം, വര്‍ത്തമാനം, ദര്‍ശനം(എം.എ ഉമ്മന്‍), ഇരട്ടമുഖമുള്ള നഗരം (ബെന്യാമിന്‍), തീവണ്ടി പറഞ്ഞ കഥ(നൗഷാദ്), രാമായണ പാഠങ്ങള്‍ (വിവ: മൈത്രേയന്‍), ഖസാക്കിന്റെ ഇതിഹാസം (ഒ.വി വിജയന്‍), മലയാളത്തിന്റെ പ്രിയ കവിതകള്‍ (ഇടശ്ശേരി), അറിവിന്റെ സാര്‍വ്വത്രികത (കെ.എന്‍.ഗണേശ്) എന്നീ കൃതികളാണ്. കൂടാതെ ഗ്രന്ഥാലോകത്തിന്റെ 2018 ജൂലൈ, സെപ്റ്റംബര്‍ ലക്കങ്ങളും രണ്ടു വായനമത്സരത്തിന്റെയും ഭാഗമായിരിക്കും.
Comments are closed.