കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

KERALA STATE LIBRARY COUNCIL
തിരുവനന്തപുരം:സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റായി ഡോ. കെ.വി.കുഞ്ഞികൃഷ്ണനെയും സെക്രട്ടറിയായി വി.കെ.മധുവിനെയും വൈസ് പ്രസിഡന്റായി എ.പി.ജയനെയും (പത്തനംതിട്ട) ജോ. സെക്രട്ടറിയായി മനയത്ത് ചന്ദ്രനെയും (കോഴിക്കോട്) തിരഞ്ഞെടുത്തു.
ആലുവ യു.സി. കോളേജ് അധ്യാപകനായിരുന്ന ഡോ. കെ.വി.കുഞ്ഞികൃഷ്ണൻ സർവശിക്ഷാ അഭിയാൻ ഡയറക്ടറായും കൊച്ചിൻ സർവകലാശാല രജിസ്ട്രാറായും പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റായ വി.കെ.മധു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റായി രണ്ടുതവണ പ്രവർത്തിച്ചിട്ടുണ്ട്.
ഡോ.പി.കെ. ഗോപന്‍, ടി.കെ.ജി നായര്‍, ജി.കൃഷ്ണകുമാര്‍, പി.കെ ഹരികുമാര്‍, കെ എം ബാബു, പി തങ്കംടീച്ചര്‍, വി.കെ ജയപ്രകാശ്, എന്‍. പ്രമോദ് ദാസ്, കെ ചന്ദ്രന്‍ മാസ്റ്റര്‍, രമേഷ്‌കുമാര്‍, എം.കെ, പി.വി.കെ. പനയാല്‍ എന്നിവരാണ് മറ്റ് എക്‌സി. കമ്മിറ്റി അംഗങ്ങള്‍.
Comments are closed.