ഡോ.പി.കെ രാജശേഖരന്‍ പി എസ് റഫീഖ് , ബിപിന്‍ ചന്ദ്രന്‍ എന്നിവര്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

ഡോ.പി.കെ രാജശേഖരന്‍, പി എസ് റഫീഖ് , ബിപിന്‍ ചന്ദ്രന്‍ എന്നിവര്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. മികച്ച ചലച്ചിത്ര ഗ്രന്ഥമായി ഡോ.പി.കെ രാജശേഖരന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച സിനിമാ സന്ദര്‍ഭങ്ങള്‍: സിനിമാശാലയും കേരളീയ പൊതുമണ്ഡലവും എന്ന പുസ്തകം തിരഞ്ഞെടുക്കപ്പെട്ടു.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയെ ആസ്പദമാക്കി ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പന്‍ എന്ന സിനിമയുടെ തിരക്കഥയ്ക്കാണ് (അവലംബിതം ) പി എസ് റഫീഖിന് പുരസ്‌കാരം. മൂലകഥയുടെ ശക്തിസൗന്ദര്യങ്ങള്‍ ചോര്‍ന്നുപോകാതെ ചലച്ചിത്രാവിഷ്‌കാരത്തിനായി അനുകല്‍പ്പനം നടത്തിയ രചനാമികവിനാണ് പുരസ്‌കാരം.
മാടമ്പള്ളിയിലെ മനോരോഗി, ‘കോമാളി മേല്‍ക്കൈ നേടുന്ന കാലം’
എന്നീ ലേഖനങ്ങളാണ് ബിപിന്‍ ചന്ദ്രനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. മികച്ച ചലച്ചിത്ര ലേഖനം എന്ന വിഭാഗത്തിലാണ് അവാര്‍ഡ്.
Comments are closed.