ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം മെയ് 17-ന് ആരംഭിക്കും
പത്തനംതിട്ട: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 56-ാമത് സംസ്ഥാന സമ്മേളനം 17, 18, 19 തീയതികളില്‍ പത്തനംതിട്ട പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. വിവിധ ജില്ലകളില്‍നിന്ന് 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
മെയ് 17-ന് രാവിലെ 10 മണിക്ക് സമ്മേളനം പരിസ്ഥിതി-സാമൂഹിക ശാസ്ത്രകാരന്‍ ഡോ.രാമചന്ദ്ര ഗുഹ ഉദ്ഘാടനം ചെയ്യും.’ വികസനം- ജനാധിപത്യം-പരിസ്ഥിതി: ഇന്ത്യന്‍ ജനാധിപത്യം’ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. പരിഷത്ത് പ്രസിഡന്റ് ടി.ഗംഗാധരന്‍ അധ്യക്ഷനാകും.സമാപന ദിവസമായ 19-ന് രാവിലെ 10 മണിക്ക് മാര്‍ക്‌സ്-ഗാന്ധി: സംവാദ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ.സുനില്‍ പി.ഇളയിടം പ്രഭാഷണം നടത്തും.
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായുണ്ടായ പ്രളയവും തുടര്‍ന്നുണ്ടായ കൊടിയ വരള്‍ച്ചയും സമ്മേളനത്തില്‍ മുഖ്യ ചര്‍ച്ചാവിഷയമാകും.
Comments are closed.