DCBOOKS
Malayalam News Literature Website

കേരള സംഗീതനാടക അക്കാദമി നിലവില്‍ വന്നിട്ട് ഇന്ന് 58 വര്‍ഷം

കേരള സംഗീതനാടക അക്കാദമി നിലവില്‍ വന്നിട്ട് ഇന്ന് 58 വര്‍ഷം പൂര്‍ത്തിയാകുന്നു. കേരളത്തിലെ നൃത്തരൂപങ്ങള്‍, നാടകകല, സംഗീതരംഗം എന്നിവയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു അക്കാദമിയാണ് കേരള സംഗീത നാടക അക്കാദമി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കേരള സംഗീത നാടക അക്കാദമി സ്ഥാപിച്ചത്.

1958 ഏപ്രില്‍ 26ന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്രു ഉദ്ഘാടനം ചെയ്ത ഈ അക്കാദമി തൃശൂരിലാണ് സ്ഥിതി ചെയ്യുന്നത്. ദില്ലിയിലെ കേന്ദ്ര സംഗീത നാടക അക്കാദമിയുമായി സഹകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. നാടകപ്രവര്‍ത്തകനായ സൂര്യ കൃഷ്ണമൂര്‍ത്തിയാണ് ആണ് സംഗീതനാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍. അക്കാദമി എല്ലാ വര്‍ഷവും ഓരോ മേഖലയ്ക്കും പ്രത്യേകമായി പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നു.

Comments are closed.