കേരളസാഹിത്യ അക്കാദമി അവാർഡ് 2022; ആറ് പുരസ്‌കാരങ്ങള്‍ ഡി സി ബുക്സിന്
കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങള്‍ക്ക് അംഗീകാരം. കവിത വിഭാഗത്തിൽ എൻ ജി ഉണ്ണികൃഷ്ണന്റെ ‘കടലാസുവിദ്യ’, നോവൽ വിഭാഗത്തിൽ വി ഷിനിലാലിന്റെ ‘സമ്പർക്കക്രാന്തി ‘, വൈജ്ഞാനിക സാഹിത്യം വിഭാഗത്തിൽ കെ സേതുരാമൻ ഐ പി എസിന്റെ ‘മലയാളി ഒരു ജനിതക വായന ‘, ജീവചരിത്രം / ആത്മകഥ വിഭാഗത്തിൽ ബി ആർ ഭാസ്‌കറിന്റെ ‘ന്യൂസ് റൂ’മും പുരസ്‌കാരം നേടി. സി അനൂപിന്റെ ‘ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം ‘, മികച്ച യാത്രാവിവരണമായി തിരഞ്ഞെടുക്കപ്പെട്ടു. വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി എൻ പിള്ള അവാർഡ് വിനിൽ പോളിന്റെ ‘അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം’ നേടി.
ഡോ.എം.എം.ബഷീറിനും എൻ.പ്രഭാകരനും വിശിഷ്ടാംഗത്വം ലഭിച്ചു. ചെറുകഥയ്ക്കുള്ള പുരസ്കാരം പി.എഫ്.മാത്യൂസിന്റെ മുഴക്കം എന്ന കൃതിക്കാണ്. ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി.സുധീര, ഡോ.രതീ സാക്സേന, ഡോ.പി.കെ.സുകുമാരൻ എന്നിവർ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടി. നിരൂപണത്തിനുള്ള പുരസ്കാരം എസ്.ശാരദക്കുട്ടിയും ബാലസാഹിത്യത്തിനുള്ള പുരസ്കാരം കെ.ശ്രീകുമാറും നേടി. നാടകത്തിനുള്ള പുരസ്കാരം എമിൽ മാധവിക്കാണ്. ഹരിത സാവിത്രിയുടെ ‘മുറിവേറ്റവരുടെ പാതകളും’ സി.അനൂപിൻെറ ‘ദക്ഷിണാഫ്രിക്കൻ പുസ്തക’വും മികച്ച യാത്രാവിവരണഗ്രന്ഥത്തിനുള്ള പുരസ്കാരം പങ്കുവെച്ചു. എസ്. ശാദരക്കുട്ടിയുടെ ‘എത്രയെത്ര പ്രേരണകൾ’ ആണ് മികച്ച സാഹിത്യവിമർശനം. ജയന്ത് കാമിച്ചേരിലിൻെറ ‘ഒരു കുമരകംകാരൻെറ കുരുത്തംകെട്ട ലിഖിതങ്ങൾ’ ആണ് മികച്ച ഹാസ്യസാഹിത്യകൃതി.
Comments are closed.