DCBOOKS
Malayalam News Literature Website

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങള്‍ക്ക് അംഗീകാരം

2019-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്‌കാരവും പ്രഖ്യാപിച്ചു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങള്‍ക്ക് അംഗീകാരം.

എസ് ഹരീഷിന്റെ മീശയ്ക്കാണ് മികച്ച നോവലിനുള്ള പുരസ്‌കാരം. വിനോയ് തോമസിന്റെ രാമച്ചി ചെറുകഥാസമാഹാരമായും എം ആര്‍ രേണുകുമാറിന്റെ ‘കൊതിയന്‍’  കവിതാസമാഹാരമായും അരുണ്‍ എഴുത്തച്ഛന്‍ രചിച്ച ‘വിശുദ്ധപാപങ്ങളുടെ ഇന്ത്യ’  യാത്രാവിവരണമായും തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം.ജി എന്‍ പിള്ള അവാര്‍ഡ് സി എസ് മീനാക്ഷി രചിച്ച ‘ഭൗമചാപം’ എന്ന പുസ്തകത്തിന് ലഭിച്ചു. ഡിസി ബുക്‌സാണ് ഈ പുസ്തകങ്ങളുടെ പ്രസാധകര്‍.

പി വത്സല, എന്‍.വി.പി. ഉണിത്തിരി എന്നിവര്‍ സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് അര്‍ഹരായി. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ദലിത് ബന്ധു എന്‍ കെ ജോസ്, യു കലാനാഥന്‍, സി.പി അബൂബക്കര്‍, റോസ്‌മേരി, പാലക്കീഴ് നാരായണന്‍, പി അപ്പുക്കുട്ടന്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനാപുരസ്‌കാരം.

മറ്റ് പുരസ്‌കാരങ്ങള്‍

  • കവിത- രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, പി രാമന്‍
  • നാടകം- അരങ്ങിലെ മത്സ്യഗന്ധികള്‍, സജിത മഠത്തില്‍
    ഏലി ഏലി ലമാ സബക്താനി, ജിഷ അഭിനയ
  • സാഹിത്യ വിമര്‍ശനം- പാന്ഥരും വഴിയമ്പലങ്ങളും, ഡോ കെ എം അനില്‍
  • വൈജ്ഞാനിക സാഹിത്യം- നഷ്ടമാകുന്ന നമ്മുടെ സ്വപ്‌നഭൂമി, ജി മധുസൂദനന്‍ശാസ്ത്രസാങ്കേതികവിദ്യകളുടെ ചരിത്രം, ഡോ ആര്‍ വി ജി മേനോന്‍
  • ജീവചരിത്രം/ആത്മകഥ- ജാലകങ്ങള്‍;ഒരു ചരിത്രാന്വേഷിയുടെ വഴികള്‍ കാഴ്ചകള്‍, എം ജി എസ് നാരായണന്‍
  • വിവര്‍ത്തനം- ഗോതമബുദ്ധന്റെ പരിനിര്‍വ്വാണം, കെ അരവിന്ദാക്ഷന്‍
  • ബാലസാഹിത്യം- ഹിസാഗ, കെ ആര്‍ വിശ്വനാഥന്‍
  • ഹാസ്യസാഹിത്യം- ഈശ്വരന്‍ മാത്രം സാക്ഷി, സത്യന്‍ അന്തിക്കാട്ട്
  • ഐ. സി ചാക്കോ അവാര്‍ഡ്(ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം) ചോംസ്‌കിയന്‍ വാക്യഘടനാപഠനം, പ്രൊഫ. പി മാധവന്‍
  • സി.ബി. കുമാര്‍ അവാര്‍ഡ് (ഉപന്യാസം)- ഓര്‍ഡിനറി, ബോബി ജോസ് കട്ടിക്കാട്
  • കെ ആര്‍ നമ്പൂതിരി അവാര്‍ഡ്(വൈദികസാഹിത്യം)- ശ്രീമദ് ഭഗവദ്ഗീത മഹാ വ്യാഖ്യാനം, സന്ദീപാനന്ദ ഗിരി
  • കനകശ്രീ അവാര്‍ഡ് (കവിത)- ചങ്കൊണ്ടോ പറക്കൊണ്ടോ, ഡി അനില്‍ കുമാര്‍
  • ഗീതാ ഹിരണ്യന്‍ അവാര്‍ഡ്(ചെറുകഥ)- പരസ്യക്കാരന്‍ തെരുവ്, അമല്‍
  • തുഞ്ചന്‍സ്മാരക പ്രബന്ധ മത്സരം- ഇ എം സുരജ

 

Comments are closed.