DCBOOKS
Malayalam News Literature Website

കേരള പ്രാദേശികചരിത്ര പഠനസമിതി ഒന്നാം വാര്‍ഷികസമ്മേളനവും ശില്പശാലയും മാർച്ച് 11 -ന് 

കേരള പ്രാദേശികചരിത്ര പഠനസമിതി ഒന്നാം വാര്‍ഷികസമ്മേളനവും ശില്പശാലയും മാർച്ച് 11 -ന് നടക്കും. എറണാകുളത്ത് മഹാകവി ജി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന സമ്മേളനം കേരള പുരാവസ്തുവകുപ്പ് മുൻ മേധാവി ഡോ.എസ്.ഹേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.സി.അബ്ദുള്ള അധ്യക്ഷത വഹിക്കും.

പ്രാദേശികചരിത്രപഠനത്തില്‍ വാമൊഴികള്‍ക്കുള്ള സ്ഥാനം (ഡോ. പി. ശിവദാസന്‍ ചരിത്രവിഭാഗം, കോഴിക്കോട് സര്‍വ്വകലാശാല), പ്രാദേശികചരിത്രപഠനത്തിലെ അക്കാദമിക് സഹകരണത്തിന്റെ സാധ്യതകളും പ്രയോഗവും
(ഡോ. മഞ്ജുഷ വര്‍മ്മ ചരിത്രവിഭാഗം, തുഞ്ചത്തെഴുത്തച്ഛന്‍ സ്മാരക മലയാള സര്‍വ്വകലാശാല, തിരൂര്‍),
പ്രദേശം എന്ന ലോകം: ചില രീതിശാസ്ത്ര ആലോചനകള്‍ (ഡോ. അഭിലാഷ് മലയില്‍ ചരിത്രവിഭാഗം, ശ്രീശങ്കര സര്‍വ്വകലാശാല, കാലടി) പ്രാദേശികചരിത്രം വെറും പ്രാദേശികമല്ല (പ്രൊഫ. ദിനേശന്‍ വടക്കിനിയില്‍ ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് എം. ജി. സര്‍വ്വകലാശാല) ഹെറിറ്റേജ് ടൂറിസത്തിന് ഒരു മികച്ച മാതൃക
(രാജു പി. നായര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുളന്തുരുത്തി) തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണം നടക്കും.

‘കേരളത്തിലെ ജലപാതകളുടെ ചരിത്രം’ എന്ന വിഷയത്തില്‍ നടക്കുന്ന ശില്പശാലയില്‍ പ്രമുഖര്‍ സംസാരിക്കും.

പ്രദേശികചരിത്രപഠനത്തിലും പൈതൃകപഠനത്തിലും സംരക്ഷണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളെയും വ്യക്തികളെയും ഉള്‍പ്പെടുത്തി 2022 മാര്‍ച്ച് 10 ന് തിരൂരില്‍ വച്ച് രൂപീകരിച്ച സ്വതന്ത്ര സംഘടനാ സംവിധാനമാണ് കേരള പ്രാദേശികചരിത്ര പഠനസമിതി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ

Comments are closed.