DCBOOKS
Malayalam News Literature Website

പിഎസ്‌സി 40 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) ഫെബ്രുവരി 25ന്

പിഎസ്‌സി 40 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങിയ തസ്തകകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത് (കാറ്റഗറി നമ്പര്‍ 501 മുതല്‍ 540 വരെ). ഇതില്‍ 38 തസ്തികകളും സംവരണ വിഭാഗക്കാര്‍ക്കുള്ളവയാണ്.

വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് ജനറല്‍ റിക്രൂട്ട്‌മെന്റാണ്. പ്ലസ്ടു/തത്തുല്യ വിദ്യാഭ്യാസയോഗ്യതയും നിര്‍ദിഷ്ട ശാരീരിക യോഗ്യതയുമുള്ള വനിതകള്‍ക്ക് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

ഭിന്നശേഷിക്കാര്‍ക്കും പുരുഷന്മാര്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാവില്ല. ബിരുദവും രണ്ടുവര്‍ഷത്തെ എഡിറ്റോറിയല്‍ പരിചയവുമാണ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത. www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

അതേസമയം ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഫെബ്രുവരി 25ന് നടത്തും. പ്രോസ്‌പെക്ടസും സിലബസും എല്‍.ബി.എസ് സെന്ററിന്റെ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി ഒന്നിന് വൈകുന്നേരം അഞ്ചിന് മുമ്പ് എല്‍.ബി.എസ് സെന്ററില്‍ ലഭിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbskerala.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

Comments are closed.