ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.75
ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 83.75 ആണ് ഈ വര്‍ഷത്തെ വിജയ ശതമാനം. ഈ വര്‍ഷം 3,69,021 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,09,065 പേരാണ് തുടര്‍ പഠനത്തിന് യോഗ്യത നേടിയതെന്ന് മന്ത്രി പറഞ്ഞു. വിവിധ കോംപിനേഷന്‍ അടിസ്ഥാനത്തിലുള്ള വിജയ ശതമാനം, സയന്‍സ്(85.91), ഹ്യുമാനിറ്റീസ്(76.21), കൊമേഴ്‌സ്(85.22), ടെക്‌നിക്കല്‍(76.77), ആര്‍ട്ട്(82.11).
വിജയ ശതമാനം ഏറ്റവുംകൂടിയ ജില്ല കണ്ണൂരാണ്(86.75); കുറഞ്ഞ ജില്ല പത്തനംതിട്ട(77.16). 79 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറം(53,915 പേര്‍). കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് വയനാട്(9,042).
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം(14,735). 1,200ല്‍ 1,200 സ്‌കോറും വാങ്ങിയ വിദ്യാര്‍ഥികളുടെ എണ്ണം 180. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ എ പ്ലസ് ഗ്രേഡിനര്‍ഹരാക്കിയ ജില്ല മലപ്പുറം(1935). കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയ സ്‌കൂള്‍ തിരുവനന്തപുരം പട്ടത്തുള്ള സെന്റ് മേരീസ് എച്എസ്എസ്(834). കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്ക് സജ്ജമാക്കിയ സര്‍ക്കാര്‍ സ്‌കൂള്‍ ജിഎച്എസ്എസ് തിരൂരങ്ങാടി മലപ്പുറം9 601 പേര്‍).
വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി (വിഎച്ച്എസ്ഇ) വിഭാഗത്തില്‍ 90.24% പേരാണു വിജയിച്ചത്. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷയ്ക്കും മേയ് 16 വരെ അപേക്ഷിക്കാം. പ്ലസ് വണ്‍ പരീക്ഷാഫലം മേയ് അവസാനത്തോടെ പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് പ്ലസ് ടു ക്ലാസുകള്‍ തുടങ്ങും
Comments are closed.