കല-സംസ്‌കാര സംഗമവേദി-കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യ ഉത്സവത്തിന് വേദിയാകാന്‍ കോഴിക്കോട് നഗരം തയാറെടുക്കുകയാണ്. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന്, 2018 ഫെബ്രുവരി 8 ന് തിരിതെളിയും. പിന്നീടുള്ള നാലുദിവസം കലയും സംസ്‌കാരവും ഒന്നിക്കുന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊപ്പം സഞ്ചരിക്കാം..
സമകാലിക കലാ-രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി പതിനായിരക്കണക്കിന് എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ എന്നിവരാണ് കെ.എല്‍.എഫിനൊപ്പം ഒന്നിക്കുന്നത്. പുസ്തകമേള, ഫിലിം ഫെസ്റ്റിവല്‍, ഫോട്ടോ എക്‌സിബിഷന്‍, തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ കെഎല്‍എഫിന്റെ ഭാഗമാണ്. അയര്‍ലണ്ട് (ഗസ്റ്റ് രാജ്യം), ഓസ്‌ട്രേലിയ, ലാറ്റ്വിയ, ശ്രീലങ്ക തുടങ്ങിയരാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരും പങ്കെടുക്കുന്നു. ലോകമെമ്പാടുമുള്ള സാഹിത്യ പ്രതിഭകളോട് നിരവധി വിഷയങ്ങളില്‍ ഇടപെടാനുള്ള അവസരം സൃഷ്ടിക്കുകവഴി ലോകസാഹിത്യത്തില്‍ ശക്തമായ നിലപാടുകളുമായി മുന്നേറുകയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍(#KLF)
Comments are closed.