‘ഒത്തുചേരാം’ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പ് ജനുവരി 20 മുതല്‍
ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പ് 2022 ജനുവരി 20, 21, 22, 23 തീയതികളില്‍ കോഴിക്കോട് അരങ്ങേറുന്നു. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്, നൊബേല്‍, ഓസ്‌കാര്‍, ബുക്കര്‍, ജ്ഞാനപീഠ സാഹിത്യ പുരസ്‌കാര ജേതാക്കളടക്കം മുന്നൂറോളം പ്രമുഖ പ്രഭാഷകര്‍ പങ്കെടുക്കുന്നു. ‘ഒത്തുചേരാം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കെ.എല്‍.എഫ് ആറാം പതിപ്പില്‍ രണ്ട് വാക്സിനെടുത്തവർക്ക് മാത്രമാകും പ്രവേശനം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.
രജിസ്‌ട്രേഷനായി ക്ലിക്ക് ചെയ്യൂ
Comments are closed.