DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എട്ടാം പതിപ്പ് ; സൂപ്പര്‍ ഏര്‍ളി ബേര്‍ഡ് രജിസ്ട്രേഷൻ ആരംഭിച്ചു

വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക രജിസ്ട്രേഷൻ

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എട്ടാം പതിപ്പിന്റെ സൂപ്പര്‍ ഏര്‍ളി ബേര്‍ഡ് രജിസ്ട്രേഷൻ ആരംഭിച്ചു. സൂപ്പര്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് 1399 രൂപയുടെ ഡെലിഗേറ്റ് പാസ്സ് 999 രൂപയ്ക്ക് ലഭിക്കും.

കെ എൽ എഫ് എട്ടാം പതിപ്പ് 2025 ജനുവരി 23, 24. 25, 26  തീയതികളില്‍ സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും. മുൻ പതിപ്പുകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന പുതുമയേറിയ സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.  വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നാന്നൂറിലധികം എഴുത്തുകാർ സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.

ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍

  • ഡെലിഗേറ്റ്‌സിനായി പ്രത്യേക സെഷനുകള്‍
  • പുസ്തകങ്ങള്‍ എഴുത്തുകാരുടെ കൈയ്യൊപ്പോടെ സ്വന്തമാക്കാന്‍ പ്രത്യേക അവസരങ്ങള്‍
  • ടോട്ട് ബാഗ്
  • ഡിസൈനര്‍ നോട്ട്ബുക്ക്
  • ഡെലിഗേറ്റ് ടാഗ്
  • ഫെസ്റ്റിവല്‍ കലണ്ടര്‍
  • ഫെസ്റ്റിവല്‍ ബുക്‌സ്റ്റോറില്‍ നിന്നും റെഡീം ചെയ്യാവുന്ന 150 രൂപയുടെ ഗിഫ്റ്റ് കൂപ്പണ്‍
  • ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും റെഡീം ചെയ്യാവുന്ന 150 രൂപയുടെ ഗിഫ്റ്റ് കൂപ്പണ്‍

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ എട്ടാം പതിപ്പ്; വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക രജിസ്ട്രേഷൻ

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എട്ടാം പതിപ്പിന്റെ ഭാഗമാകാൻ വിദ്യാർത്ഥികൾക്കും അവസരം.  699 രൂപയാണ് സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ തുക.

സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ ആനുകൂല്യങ്ങള്‍

  • ഡെലിഗേറ്റ്‌സിനായി പ്രത്യേക സെഷനുകള്‍
  • ടോട്ട് ബാഗ്
  • ഡിസൈനര്‍ നോട്ട്ബുക്ക്
  • ഡെലിഗേറ്റ് കെഎൽഎഫ് ടാഗ്
  • ഫെസ്റ്റിവല്‍ കലണ്ടര്‍
  • ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും റെഡീം ചെയ്യാവുന്ന 150 രൂപയുടെ ഗിഫ്റ്റ് കൂപ്പണ്‍

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

Comments are closed.