കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യവകുപ്പ് സഹമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥിയായിരിക്കും. യു.എ.ഇയിലെ പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാനം വിഭാഗം വകുപ്പ് മന്ത്രി ഹിസ് എക്‌സലന്‍സി ഡോ. തനി ബിന്‍ അഹമ്മദ് അല്‍ സയൗദി മുഖ്യപ്രഭാഷണം നടത്തും.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇത്തവണ അതിഥിരാജ്യമാകുന്ന സ്‌പെയിനില്‍നിന്നെത്തുന്ന ഓസ്‌കര്‍ പുജോല്‍ (ഡയറക്ടര്‍-സെര്‍വ്വാന്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് , ദില്ലി), സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.കെ.രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ ബി.രവീന്ദ്രന്‍, ജില്ലാ കളക്ടര്‍ ശ്രീറാം സാംബശിവ റാവു ഐഎഎസ്, മുന്‍ മന്ത്രി എം.എ ബേബി, എ.എ. യൂസഫലി, ബി.രവി പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
വി.ജി.മാത്യു, വി.ജെ.മാത്യു, പ്രമോദ് മങ്ങാട്ട്, വി.സുനില്‍ കുമാര്‍, ഫൈസല്‍ ഇ.കൊട്ടിക്കോളന്‍, ഷബാന ഫൈസല്‍, കെ.പോള്‍ തോമസ്, യോഗേഷ് ദശരഥ്, ഗുലേര്‍മോ റോഡ്രിഗസ്, ഹേമാലി സോധി, അശ്വിനി പ്രതാപ്, രവി ഡി സി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. കെ.എല്‍.എഫ് ജനറല്‍ കണ്‍വീനര്‍ എ.കെ.അബ്ദുള്‍ ഹക്കീം ചടങ്ങില്‍ നന്ദി പറയും.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.