മാത്യു ടി. തോമസ് മന്ത്രിസ്ഥാനമൊഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറി
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് രാജിവെച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയ മാത്യു ടി. തോമസ് അദ്ദേഹത്തെ കണ്ട് രാജിക്കത്ത് കൈമാറി. രണ്ടര വര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വെച്ചുമാറാമെന്ന ജെ.ഡി.എസ് കേരളാഘടകത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ധാരണപ്രകാരമാണ് മാത്യു.ടി.തോമസിന്റെ രാജി.
മാത്യു ടി. തോമസിനു പകരം പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍നിന്നുള്ള എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടി മന്ത്രിസഭയിലെത്തും.മന്ത്രിപദം വെച്ചുമാറുന്നതതിന് ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ അംഗീകാരം നല്‍കിയിരുന്നു.
കെ. കൃഷ്ണന്‍കുട്ടി മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്യു ടി.തോമസ് കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ തന്നെയായിരിക്കും കൃഷ്ണന്‍കുട്ടിക്കും ലഭിക്കുക. ഇത് രണ്ടാം തവണയാണ് മന്ത്രിസ്ഥാനത്തു നിന്ന് കാലാവധി തികയുന്നതിനു മുമ്പ് മാത്യു.ടി.തോമസിന് രാജിവെക്കേണ്ടി വരുന്നത്.
Comments are closed.