സ്പോര്‍ട്സിനെ നശിപ്പിക്കുന്നത് രാഷ്ട്രീയം: കമാല്‍ വരദൂര്‍
‘
സ്‌പോര്‍ട്‌സിനെ നശിപ്പിക്കുന്നത് രാഷ്ട്രീയമാണെന്ന് പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനായ കമാല്‍ വരദൂര്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘കേരളം പന്തു കളിച്ചപ്പോള്‍’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പ്രശസ്ത മുന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. വി. പി. സക്കീര്‍ ഹുസൈന്‍ എന്നിവരോടൊപ്പം നടന്ന സംവാദത്തിലായിരുന്നു കമാര്‍ വരദൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിവുണ്ടായിട്ടും അവസരങ്ങള്‍ ഉന്നതരുടെ മക്കള്‍ക്ക് മാത്രം ലഭിക്കുന്നത് ശരിയല്ലേ എന്ന ശ്രോതാവിന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. ഈ വ്യവസ്ഥിതി മാറേണ്ടതാണെന്ന് പറഞ്ഞ അദ്ദേഹം 2010-ല്‍ ദില്ലിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വളരെ മോശമായാണ് ചിത്രീകരിക്കപ്പെട്ടതെന്നും ഇതിനു കാരണം സുരേഷ് കല്‍മാഡി എന്ന രാഷ്ട്രീയക്കാരനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഹൃദയം സ്‌പോര്ട്‌സില്‍ ആണ് എന്ന് പറഞ്ഞ ടിനു, ഏതൊരു കായിക താരവും തങ്ങളുടെ അവസരത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കണമെന്നും ഒരിക്കലും നിരാശപ്പെടരുതെന്നും പറഞ്ഞു.
ഇന്നത്തെ സമകാലീന സമൂഹത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ നമുക്ക് വേണ്ടത് ഫിസിക്കല്‍ ലിറ്ററസി ആണെന്നും അഭിപ്രായപ്പെട്ടു. ചെറിയ രാജ്യങ്ങള്‍ പോലും നിരവധി മെഡലുകള്‍ കരസ്ഥമാക്കു മ്പോള്‍ ഇന്ത്യ വെറും രണ്ടു മെഡലുകളില്‍ ഒതുങ്ങിപ്പോയത് ഈ ഫിസിക്കല്‍ ലിറ്ററസിയെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍ ഒഴിവാക്കാനും സ്റ്റേഡിയങ്ങള്‍ ഉപയോഗിക്കാനും പറഞ്ഞുകൊണ്ടാണ് സക്കീര്‍ ഹുസൈന്‍ സെഷന്‍ അവസാനിപ്പിച്ചത്.
Comments are closed.