DCBOOKS
Malayalam News Literature Website

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിയെ ആറ് വര്‍ഷത്തേയ്ക്ക് ഹൈക്കോടതി അയോഗ്യനാക്കി. കെ.എം ഷാജിയ്ക്ക് എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പു വേളയില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അയോഗ്യനാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗിന്റെ നിയമസഭാ അംഗമായ കെ.എം ഷാജിയ്ക്ക് ഇനി ഇനി ആറു വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ അഴീക്കോട്
വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എം ഷാജിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. ഒരു വിധികൊണ്ട് തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Comments are closed.