ആവശ്യമെങ്കില്‍ എംപാനലുകാരെ കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്കെടുക്കാം; ഹൈക്കോടതി
കൊച്ചി: കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യമെങ്കില്‍ താത്കാലിക ജീവനക്കാരെ ജോലിയില്‍ തുടരാന്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. മതിയായ ജീവനക്കാരെ പി.എസ്.സി വഴി ലഭിച്ചില്ലെങ്കില്‍ എംപാനലുകാരെ നിയോഗിക്കാം. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രം അങ്ങനെ തുടരാം. ജോലി നഷ്ടപ്പെട്ട എംപാനലുകാര്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിരീക്ഷണം. കൂടുതല്‍ വാദത്തിനായി ഹര്‍ജി നാളത്തേക്കു മാറ്റി.
കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നും പി.എസ്.സി വഴി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എംപാനല്‍ ജീവനക്കാരുടെ ഭാഗം കേള്‍ക്കാതെയായിരുന്നു കോടതി നടപടി.
Comments are closed.