ചങ്ങാതിക്കൂട്ടത്തിന്റെ കഥയിലും കളിയിലും മനസ്സുനിറഞ്ഞ് കുരുന്നുകള്‍
പ്രളയദുരിതത്തിന്റെ ഇരുട്ടല്ല, ഇന്ന് ആ കരുന്നുകളുടെ മുഖത്ത് തെളിഞ്ഞത് ആയിരം സൂര്യന്‍മാരുടെ വെളിച്ചം നിറഞ്ഞ പുഞ്ചിരി. കേരളത്തിലെ പ്രശസ്തനായ നാടക കലാകാരനും കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനുമായ മനു ജോസും സംഘവും ദുരിതാശ്വാസ ക്യാമ്പിലുള്ള കുട്ടികള്‍ക്കായി അവതരിപ്പിച്ച കഥയവതരണവും മറ്റ് കളികളും കുട്ടികളുടെ മാത്രമല്ല മാതാപിതാക്കളുടെയും സംഘാടകരുടെയും മനസ്സുനിറച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് താഴത്തങ്ങാടി മുഹമ്മദന്‍സ് യു. പി സ്‌കൂളിലായിരുന്നു സംഘത്തിന്റെ ആദ്യപരിപാടി. കഥകളും മാജിക്കും ചിത്രരചനയുമൊക്കെയായി രണ്ടു മണിക്കൂര്‍കൊണ്ട് കുട്ടികള്‍ മറ്റൊരു ലോകത്തെത്തി.
ചിത്രങ്ങള്‍ കാണാം
കോട്ടയം ജില്ലാ ഭരണകൂടവും ഡി.സി ബുക്‌സും മി ആന്റ് യൂ എന്ന സംഘവും സംയുക്തമായാണ് കുട്ടികള്‍ക്കായുള്ള ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 2.30 ക്ക് കോട്ടയം മൗണ്ട് കാര്‍മ്മല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക 9061394172, 9946109628
Comments are closed.