പ്രളയക്കെടുതിയില്‍ തകര്‍ന്ന വായനശാലകള്‍ക്ക് ഡി.സി ബുക്‌സിന്റെ സഹായം
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞതും കേരള ഗ്രന്ഥശാലാസംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ വായനശാലകള്‍ പുനരുദ്ധരിക്കാന്‍ ഡി.സി കിഴക്കെമുറി ഫൗണ്ടേഷനും ഡി.സി ബുക്‌സും സംയുക്തമായി സഹായഹസ്തമൊരുക്കുന്നു. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വായനശാലകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി 10,000 രൂപയുടെ പുസ്തകങ്ങള്‍ ദുരന്തത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വായനശാലകള്‍ക്കായി ഡി.സി ബുക്‌സ് സൗജന്യമായി നല്‍കുന്നതാണ്. മലയാളത്തിലെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ ഈ സംരംഭത്തിന്റെ ഭാഗമായി നല്‍കുന്നുണ്ട്.
ഗ്രന്ഥശാലകള്‍ ചെയ്യേണ്ടത് ഇത്രമാത്രം
1. വില്ലേജ് ഓഫീസര്‍ ഒപ്പുവെച്ച വായനശാലയുടെ നഷ്ടവിവിവരങ്ങളടങ്ങിയ സാക്ഷ്യപത്രം
2. ഗ്രന്ഥശാലാ സംഘത്തിന്റെ താലൂക്ക് തല സെക്രട്ടറിയോ പ്രസിഡന്റോ ഒപ്പിട്ട സാക്ഷ്യപത്രം
3. വായനശാലയുടെ പേരോടുകൂടിയ കെട്ടിടത്തിന്റെ ചിത്രം
4. ദുരന്തത്തില്‍പ്പെട്ട് കേടുവന്ന പുസ്തകങ്ങളുടെ ചിത്രവും ഏകദേശവിലയും
5. ഇതോടൊപ്പം വച്ചിട്ടുള്ള ഗ്രന്ഥശാലയുടെ വിവരങ്ങള്‍ അടങ്ങിയ ഫോം പൂരിപ്പിച്ച് താഴെ പറയുന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 15-ന് മുമ്പായി അയച്ചുതരണം.
മേല്‍വിലാസം: പബ്ലിക്കേഷന്‍ മാനേജര്‍, ഡി.സി ബുക്‌സ്, ഡി.സി കിഴക്കെമുറി ഇടം, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം-686 001
ഇമെയില്‍: info@dcbooks.com
വായനശാലകള്‍ക്കുള്ള പുസ്തകങ്ങള്‍ 2018 സെപ്റ്റംബര്‍ 30-ന് ശേഷം വിതരണം ചെയ്തുതുടങ്ങും.
Comments are closed.