DCBOOKS
Malayalam News Literature Website

പ്രളയത്തെ അതിജീവിക്കാന്‍ കേരളം വീണ്ടും ഒന്നിക്കുന്നു; മല്‍സ്യത്തൊഴിലാളികള്‍ പ്രളയസ്ഥലത്തേയ്ക്ക്

പ്രളയസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ വീണ്ടും മലയാളി ജനത ജാതിമത രാഷ്ട്രീയ ഭൈദമന്യേ ഒന്നിക്കുന്നു. കേരളത്തിന്റെ സ്വന്തം സൈന്യമായ മല്‍സ്യ തൊഴിലാളികള്‍ ഇത്തവണയും അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷയ്ക്കായെത്തുകയാണ്. വെള്ളക്കെട്ടില്‍ അകപ്പെട്ടവരെ രക്ഷിക്കാനായി ബോട്ടുമായി അവിടേക്ക് പോകുന്ന മല്‍സ്യതൊഴിലാളികളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

കനത്ത മഴയില്‍ റോഡ്, റയില്‍, വ്യോമ ഗതാഗതവും താറുമാറായി. ട്രെയിന്‍ യാത്രക്കാര്‍ ആകെ കുടുങ്ങിയ അവസ്ഥയിലാണ്. പല ട്രെയിനുകളും പാതി വഴിയില്‍ പിടിച്ചിട്ടിരിക്കുകയാണ്. ട്രാക്കില്‍ മരം വീണും മണ്ണിടിഞ്ഞും പലയിടത്തും ഗതാഗതം തകര്‍ന്നത്. ഷൊര്‍ണൂര്‍-പാലക്കാട്, ഷൊര്‍ണൂര്‍-കോഴിക്കോട് പാതകളില്‍ വെളളം കയറുകയും ഷൊര്‍ണൂരില്‍ മണ്ണിടിച്ചിലും മൂലം കൊങ്കണ്‍, കോയമ്പത്തൂര്‍ ഭാഗത്തേക്കുളള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കയാണ്. ആലപ്പുഴ വഴിയും ട്രെയിന്‍ ഗതാഗതമില്ല.ആലപ്പുഴ പാതയില്‍ പലയിടത്തും മരങ്ങള്‍ വീണതോടെ ഇതുവഴിയുള്ള ഗതാഗതം രാവിലെ തന്നെ നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതോടെ ദീര്‍ഘ ദൂര ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു. ഉച്ചയ്ക്കു 12.45 മുതല്‍ കോഴിക്കോടിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ റെയില്‍ ഗതാഗതം നിര്‍ത്തിവെച്ചു. പാലക്കാട്-ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റൂട്ടുകളിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

Comments are closed.