കൊറോണ, ആദ്യ പരിഗണന ആരോഗ്യത്തിന്: ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫിൽ തോമസ് ഐസക്ക്
കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പരിഗണന ജനങ്ങളുടെ ആരോഗ്യത്തിനു തന്നെ ആയിരിക്കുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്ക്. ഡിസി ബുക്‌സിന്റെ പോഡ്കാസ്റ്റ് ചാനലായ ഗാലിപ്രൂഫില്‍ കേരളത്തിന്റെ സാമ്പത്തികഭാവിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യം ഉണ്ടെങ്കില്‍ മാത്രമേ സാമ്പത്തിക കാര്യത്തിനു പ്രസക്തിയുള്ളു. കൊറോണയെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത് സുസ്ഥിരമായ പാക്കേജല്ല. വരുമാനക്കുറവ് സംസ്ഥാനം നേരിടുന്നു. ജി എസ് ടിയെ തുടര്‍ന്നും സംസ്ഥാനത്ത് വരുമാന നഷ്ടമുണ്ടായിട്ടുണ്ട്. സംസ്ഥാന വരുമാനത്തിന്റെ നല്ല പങ്ക് ശമ്പളത്തിനു പുറമേ ആരോഗ്യമേഖലയുള്‍പ്പെടെയുള്ളവ സേവനമേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിച്ചത്.
ലോകമെങ്ങും സാമ്പത്തിക വളര്‍ച്ച കുറയുന്ന പ്രതിഭാസത്തിനാണ് വരും മാസങ്ങളില്‍ നമ്മള്‍ സാക്ഷിയാവുകയെന്നും തോമസ് ഐസക്ക് പറഞ്ഞു.
വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ അപ് ലോഡ് ചെയ്യും.
Comments are closed.