ബജറ്റ് അവതരണം പൂര്‍ത്തിയായി; സ്വര്‍ണം, മദ്യം, സിനിമാ ടിക്കറ്റ്, പാല്‍ എന്നിവയ്ക്ക് വിലകൂടും
നവകേരള നിര്‍മ്മിതിക്ക് മുന്‍തൂക്കം നല്‍കികൊണ്ട് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് അവതരണം പൂര്‍ത്തിയായി. നവകേരളത്തിനായി 25 പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പടുത്തിയത്. സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍, വ്യവസായ പാര്‍ക്ക്, കോര്‍പ്പറേറ്റ് നിക്ഷേപ വര്‍ധവ് എന്നിവയെല്ലാമാണ് ഈ 25 പദ്ധതികള്‍. ചെറുകിട ഉല്‍പന്നങ്ങള്‍ക്ക് ഒഴികെ മറ്റെല്ലാ വസ്തുക്കള്‍ക്കും രണ്ട് വര്‍ഷത്തേക്ക് പ്രളയ സെസ് ചുമത്തിയാണ് ഇതിനായി പണം കണ്ടെത്തുന്നത്. 5ശതമാനവും അതില്‍ താഴെയും സ്ലാബില്‍ പെട്ട ചരക്കുകള്‍ക്ക് സെസ് ബാധകമല്ല. മദ്യത്തിന് രണ്ടു ശതമാനവും സിനിമാടിക്കറ്റിന് പത്തുശതമാനവും നികുതി ചുമത്തിയിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളിലെ ഫീസിലും അഞ്ചുശതമാനം വരെ നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
സ്വര്‍ണം, സിമന്റ്, ഗ്രാനൈറ്റ്, എ.സി, ഫ്രിഡ്ജ്, സിഗരറ്റ്, ശീതള പാനീയങ്ങള്‍, ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, കമ്പ്യൂട്ടര്‍, അതിവേഗ ബൈക്കുകള്‍, നോട്ട്ബുക.കണ്ണട, ടി.വി, സ്‌കൂള്‍ബാഗ്, മുള ഉരുപ്പടികള്‍, കമ്പ്യൂട്ടര്‍ പ്രിന്റര്‍, ബട്ടര്‍, നെയ്യ്, പാല്‍, പാക്ക്ഡ് ജ്യൂസ്, സെറാമിക് ടൈല്‍സ്, മാര്‍ബിള്‍ എന്നിവയ്‌ക്കെല്ലാമാണ് വില കൂട്ടിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം, എല്ലാ ജില്ലകളിലും നവോത്ഥാനമതിലുകള്‍ എന്നിവ സ്ഥാപിക്കും. സ്ത്രീശാക്തീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ദാക്ഷായണി വേലായുധന്റെ സ്മരണാര്‍ത്ഥമുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തും. 2018-19ല്‍ 10 കോടി തൊഴില്‍ ദിനങ്ങള്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി, പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി, ഭൂമി ഏറ്റെടുക്കല്‍ 15600കോടി, മൂവായിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സ്‌പേസ് ആന്റ് എയ്‌റോ സെന്റര്‍ ഓഫ് എക്‌സൈലന്‍സ്, കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 2000പേര്‍ക്ക് തൊഴില്‍, കൊച്ചിയിലേക്ക് ബഹുരാഷട്രകമ്പനികള്‍, ഐടി പാര്‍ക്കില്‍ ഒരു ലക്ഷം തൊഴിലവസരം, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 70 കോടി, യുവസംരംഭകര്‍ക്ക് സീഡ് ഫണ്ടിംഗ് തുടങ്ങി തൊഴില്‍ മേഖലയ്ക്കും യുവാക്കള്‍ക്കും പുത്തന്‍ പ്രതീക്ഷനല്‍കുന്ന പ്രഖ്യാപനമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
കേരഗ്രാമം സ്‌കീമിന് 45 കോടി, 20 കോടിയുടെ റൈസ്പാര്‍ക്കുകള്‍, റബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി, നെല്‍കൃഷിക്ക് 91കോടി, നാളികേരത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ 170 കോടി, 1000 കോടി രൂപയുടെ കുട്ടനാട് പാക്കേജ്, തുടങ്ങി കാര്‍ഷികരംഗത്തിനും ഉണര്‍വേകുന്ന പ്രഖ്യാപനമുണ്ടായി. കലാസാംസ്‌കാരിക മേഖയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 157 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അമ്പലപ്പുഴ തകഴി സ്മാരകനവീകരണത്തിന് 5 കോടി, വൈക്കത്തെ പി.കൃഷ്ണപിള്ള സ്മാരകത്തിന് 1 കോടി, കൂന്നമ്മാവിലെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്മാരകം പൂര്‍ത്തീകരിക്കുന്നതിന് 50 ലക്ഷം രൂപ, ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വീട് സംരക്ഷിക്കാന്‍ 1 കോടി, കുമാരഗുരുവിന്റെ സ്മരണയ്ക്കുള്ള പി.ആര്‍.ഡി.എസ് കോളേജിന്‌റെ കെട്ടിടം പൂര്‍ത്തീകരിക്കുന്നതിന് 1 കോടി കേരളത്തിലെ പ്രമുഖ ലൈബ്രറികളിലെ പത്രശേഖരത്തിന്റെ ഡിജിറ്റലൈസേഷന് ലൈബ്രേറിയന്‍മാരുടെ അലവന്‍സ് 20 ശതമാനം ഉയര്‍ത്തും.
ആരോഗ്യമേഖല, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം എന്നിവയക്കും ഊന്നല്‍ നല്‍കികൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ ബജറ്റ്. സര്‍ക്കാര്‍ ഓഫീസുകള്‍ സ്ത്രീസൗഹൃദമാക്കുവാന്‍ 50 കോടിയും സ്‌പോര്‍ട്‌സ് മേഖലയ്ക്ക് 529 കോടിയുടെ കിഫ്ബി സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയ്ക്ക് 170 കോടി. കൈത്തറി, പവര്‍ലൂം മേഖലയ്ക്ക് 56 കോടി രൂപ. ഖാദി വ്യവസായത്തിന് 14 കോടി രൂപ. ഹാന്‍ഡിക്രാഫ്റ്റ് വികസന സ്‌കീമുകള്‍ക്കായി 3.5 കോടി, ഐടി മേഖലയ്ക്ക്, 574കോടി, ടൂറിസം മേഖയ്ക്ക് 372 കോടി, ക്ഷേമപെന്‍ഷനകള്‍ വര്‍ദ്ധിപ്പിച്ചു.ഭിഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് 1000 കോടി പട്ടികജാതിവിഭാഗത്തിന് 1977 കോടിയുടെ പദ്ധതി. പട്ടികജാതി ഉപപദ്ധതിയുടെ സംസ്ഥാനതല അടങ്കല്‍ 1649 കോടി ന്യൂനപക്ഷക്ഷേമത്തിനായി 49 കോടി രൂപ. ന്യൂനപക്ഷക്ഷേമ വികസന കോര്‍പ്പറേഷന് 15 കോടി. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ന്യൂനപക്ഷ പഠനകേന്ദ്രം. ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി ഒരു പ്രത്യേക ബ്ലോക്ക് എന്നിവയും നടപ്പാക്കും.
തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് കിയോസ്‌കുകള്‍, മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് 10 കോടിയുടെ പ്രത്യേക സഹായം, പറവൂരിലെ യാണ്‍ ട്വിസ്റ്റിംഗ് യൂണിറ്റിന് 5 കോടി. മത്സ്യഫെഡിന് 100 കോടി രൂപയുടെ അടിയന്തര വായ്പ പൊതുമേഖലാ വിറ്റുവരുമാനത്തില്‍ 1000 കോടിയുടെ വര്‍ദ്ധന വന്‍കിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 527 കോടിഅനുവദിച്ചു.
ശബരിമലയില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കാന്‍ 141 കോടിയുടെ കിഫ്ബി പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. കൂടാതെ ശബരിമല റോഡുകള്‍ക്ക് 200 കോടിയും അനുവദിച്ചു.ആരോഗ്യമേഖലയ്ക്ക് 4000 കോടി. ആശുപത്രികള്‍ക്ക് 1000 കോടി കിഫ്ബി മുതല്‍ മുടക്ക്. മെഡിക്കല്‍ കോളജുകള്‍ക്ക് 232 കോടി തുടങ്ങി ആരോഗ്യമേഖയ്ക്കും നേട്ടമുണ്ടാക്കുന്ന ബജറ്റായിരുന്നു ധനമന്ത്രി അവതരിപ്പിച്ചത്.
Comments are closed.