സംസ്ഥാന ബജറ്റ് നാളെ; കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് മുന്‍തൂക്കം
തിരുവനന്തപുരം; സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് വ്യക്തമായ രൂപം നല്‍കിക്കൊണ്ടുള്ള ബജറ്റാവും ഇത്തവണ ധനമന്ത്രി അവതരിപ്പിക്കുക.
കേരള പുനര്‍നിര്‍മാണത്തിന് തുക കണ്ടെത്താന്‍ ഉല്‍പന്നങ്ങളുടെ നികുതി ശതമാനം കൂട്ടും.എന്നാല്‍ ജി എസ് ടിയില്‍ അഞ്ചുശതമാനം നിരക്ക് ബാധകമായ ഉല്‍പന്നങ്ങള്‍ക്ക് ഈ വര്‍ധനവ് ബാധകമല്ല. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്ക് സെസ് ബാധകമാകുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ജനക്ഷേമപരിപാടികള്‍ക്കും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പരിഷ്‌കരിച്ച് 45 ലക്ഷം കുടുംബങ്ങള്‍ക്ക് ആനുകൂല്യംകിട്ടുന്ന പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കും. കാരുണ്യസംരക്ഷണ പദ്ധതി എന്ന പേരിലാണിത്. വര്‍ഷം 1200 കോടി രൂപ ഇതിനായി നീക്കിവയ്ക്കും, പുനര്‍നിര്‍മ്മാണത്തിന് ലക്ഷ്യമിട്ട പണം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ വാര്‍ഷികപദ്ധതിയുമായി സംയോജിപ്പിച്ച് വിവിധ മേഖലകളുടെപുനരുദ്ധാരണത്തിന് ബജറ്റില്‍ ദിശാബോധം നല്‍കും.നിലവില്‍ വാഷിക പദ്ധതിക്ക് ലഭ്യമായ പണവും പുനര്‍നിര്‍മാണത്തിന് കണ്ടെത്താനാവുന്ന പണവും സംയോജിപ്പിച്ചാവും വിവിധമേഖലകളിലെ പദ്ധതികള്‍ക്ക് രൂപം നല്‍കുക.ഭാവിയില്‍ കൂടുതല്‍ പണം കണ്ടെത്താനായാല്‍ ഈ പദ്ധതികള്‍ വിപുലമാക്കുമെന്നും ഇതിനായി പുതുമയുള്ള സമീപനമായിരിക്കും ബജറ്റില്‍ ഉള്‍പ്പെടടുത്തുന്നതെന്നുമാണ് ധനവകുപ്പില്‍ നിന്നും ലഭിക്കുന്ന സൂചന.
പ്രളയത്തില്‍ തകര്‍ന്ന ജീവനോപാധികള്‍ പുനസ്ഥാപിക്കാനും പ്രഖ്യാപനങ്ങളുണ്ടാകും. കെഎസ്ആര്‍ടിസിക്കുളള സഹായം തുടരും.പുനര്‍നിര്‍മാണത്തിന് ഒരു വാര്‍ഷിക പദ്ധതിയോളം തുക വേണമെങ്കിലും കേന്ദ്രം വായ്പാ പരിധി ഉയര്‍ത്താത്തത് പ്രതിസന്ധിയാണ്. അനിവാര്യമില്ലാത്ത പദ്ധതികള്‍ വെട്ടിച്ചുരുക്കുമെന്നാണ് സൂചന
Comments are closed.