DCBOOKS
Malayalam News Literature Website

സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി 2ന്

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനു മുന്നോടിയായി നിയമസഭാ സമ്മേളനം ഈ മാസം 22മുതല്‍ ചേരും. സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

പദ്ധതി ചെലവുകള്‍ വെട്ടിക്കുറച്ചും ചെലവ് ചുരുക്കലിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണ് സൂചന. അധികവിഭവ സമാഹരണത്തിനുള്ള മാര്‍ഗങ്ങളും ബജറ്റിലുണ്ടാവും. അതേസമയം 29,000 കോടിയുടെ വാര്‍ഷിക പദ്ധതിക്കും മന്ത്രിസഭായോഗം അനുമതി നല്‍കി. 26,500 കോടിയുടെ വാര്‍ഷിക പദ്ധതിയാണ് നിലവിലേത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്ന് തോമസ് ഐസക് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സമ്പൂര്‍ണ ബജറ്റാവും ഇത്തവണ അവതരിപ്പിക്കുക. സാധാരണയായി ബജറ്റ് സമ്മേളനത്തില്‍ ബജറ്റ് അവതരിപ്പിച്ച ശേഷം നാലുമാസത്തെ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയുകയാണ് പതിവ്. സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത് ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള ചര്‍ച്ചകള്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.

Comments are closed.