DCBOOKS
Malayalam News Literature Website

നടന്‍ ദിലീപിന് കോടതിയുടെ സമന്‍സ്;ഈ മാസം 19 ന് കോടതിയില്‍ നേരിട്ടുഹാജരാകണം

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിന് കോടതിയുടെ സമന്‍സ്. കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചത്. ഈ മാസം 19 ന് കോടതിയില്‍ നേരിട്ടുഹാജരാകാനാണ് നിര്‍ദ്ദേശം.

ദിലീപിനെ കൂടാതെ കേസിലെ പ്രതികളായ വിഷ്ണു, മേസ്തിരി സുനി, എന്നിവര്‍ക്കും കോടതി സമന്‍സ് കൈമാറിയിട്ടുണ്ട്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്.

കഴിഞ്ഞ മാസം 22നാണ് അന്വേഷണ സംഘം 1542 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Comments are closed.