ഓംചേരി എന്‍.എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
പ്രൊഫ. ഓംചേരി എൻ.എൻ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘ആകസ്മികം’ എന്ന പേരിലുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
1972 ൽ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത്. 9 മുഴുനീള നാടകങ്ങളും 80 ഏകാംഗങ്ങളും ഓംചേരി രചിച്ചിട്ടുണ്ട്.
Comments are closed.